ഓ​ൺ​ലൈ​ൻ സ്കൂ​ൾ ക​ലോ​ത്സ​വം
Saturday, September 25, 2021 10:53 PM IST
മാ​ന്നാ​ർ: പ​രു​മ​ല സെ​മി​നാ​രി എ​ൽ​പി സ്കൂ​ളി​ൽ ഓ​ൺ​ലൈ​ൻ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്കം കു​റി​ച്ചു. ഗൂ​ഗി​ൾ മീ​റ്റി​ലൂ​ടെ ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സ്‌​കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ പാ​ല​ക്കീ​ഴി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ ഗ്രൂ​മിം​ഗ് ആ​ർ​ട്ടി​സ്റ്റ് സു​നി​ൽ വാ​ള​ത്തു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല എ​ഇ​ഒ മി​നി കു​മാ​രി വി.​കെ. മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഈ​ങ്ങാ​പ്പു​ഴ എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​റ​ബി അ​ധ്യാ​പ​ക​ൻ ഷ​റ​ഫു​ദീ​ൻ പി. ​അ​റ​ബി ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല​ക്സാ​ണ്ട​ർ പി. ​ജോ​ർ​ജ്, അ​ശ്വ​തി ജേ​ക്ക​ബ്, ര​ഹ​ന സ​ക്കീ​ർ, ഹൈ​റു​ന്നി​സ ഐ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ന്ന് അ​റ​ബി ക​ലോ​ത്സ​വ​ത്തോ​ടെ സ​മാ​പി​ക്കും.