നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു മു​ന്പ് പൂ​ര്‍​ത്തീ​ക​രി​ക്കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Saturday, September 25, 2021 10:53 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ല​വി​ല്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി​ക്കു മു​ന്പു പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കി. ക​ള​ക്ട​റേ​റ്റി​ല്‍ പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ പു​രോ​ഗ​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​രാ​ര്‍ പ്ര​കാ​രം 2023 ജൂ​ണി​ലാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട​ത്. നി​ല​വി​ലെ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച മ​ന്ത്രി 2022 ഡി​സം​ബ​ര്‍ 31ന് ​മു​ന്പു പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നി​ല​വി​ല്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന അ​ഞ്ചു എ​ലി​വേ​റ്റ​ഡ് പാ​ത​ക​ള്‍​ക്കു പു​റ​മേ ര​ണ്ടെ​ണ്ണം കൂ​ടി നി​ര്‍​മി​ക്കും. എം​എ​ല്‍​എ​മാ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് പു​തു​ക്കി​യ ഡി​സൈ​നും എ​സ്റ്റി​മേ​റ്റും ഒ​ക്ടോ​ബ​ര്‍ പ​ത്തി​നു​ള്ളി​ല്‍ കെ​എ​സ്ടി​പി സ​മ​ര്‍​പ്പി​ക്ക​ണം.

പു​തു​മ​ക​ളു​ള്ള വ​ലി​യ പ​ദ്ധ​തി എ​ന്ന നി​ല​യി​ല്‍ ഏ​റെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​സി റോ​ഡി​നെ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഓ​രോ മാ​സ​ത്തെ​യും ടാ​ര്‍​ഗ​റ്റ് നി​ര്‍​ണ​യി​ച്ച് അ​തി​ന​നു​സ​രി​ച്ച് പ്ര​വൃ​ത്തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. എ​ല്ലാ മാ​സ​വും പ​ദ്ധ​തി മേ​ഖ​ല​യി​ലെ എം​എ​ല്‍​എ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തും. മൂ​ന്നു മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​മു​ണ്ടാ​കും.

ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​റെ പ​ദ്ധ​തി​യു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി നി​യോ​ഗി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​യ്ക്കു നേ​രി​ടു​ന്ന അ​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഗ​താ​ഗ​തം തി​രി​ച്ചു​വി​ടു​ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി. ഗ​താ​ഗ​ത​ത നി​യ​ന്ത്ര​ണം, സ്ഥ​ല​മേ​റ്റെ​ടു​പ്പ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഇ​ട​പെ​ട​ലു​ക​ള്‍ മാ​തൃ​കാ​പ​ര​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും താ​ത്പ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ജ​ന​ങ്ങ​ളെ അ​റി​യി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ തോ​മ​സ് കെ. ​തോ​മ​സ്, എ​ച്ച്. സ​ലാം, ജോ​ബ് മൈ​ക്കി​ള്‍, പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍, കെ​എ​സ്‌​റ്റി​പി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ശ്രീ​റാം സാം​ബ​ശി​വ റാ​വു, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, നി​ര്‍​മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.