കേ​ള​മം​ഗ​ലം കൊ​ല്ലം​പ​റ​മ്പ് പാ​ലം അ​പ​ക​ടഭീ​ഷ​ണി​യി​ല്‍
Saturday, September 25, 2021 10:55 PM IST
എ​ട​ത്വ: ത​ക​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴ്, എ​ട്ട് വാ​ര്‍​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കേ​ള​മം​ഗ​ലം കൊ​ല്ലം​പ​റ​മ്പ് പാ​ല​ം ത​ക​ര്‍​ച്ച​യി​ല്‍. പ​ഞ്ചാ​യ​ത്തും ഗു​ണ​ഭോ​ക്താ​ക്ക​ളും സം​യു​ക്ത​മാ​യി പണം മു​ട​ക്കി നി​ര്‍​മിച്ച പാ​ല​ത്തി​ന് അ​പ്രോ​ച്ചു​മി​ല്ല. സ്ത്രീ​ക​ളും കു​ട്ടി​ക​ളും വൃ​ദ്ധ​രും പാ​ടു​പെ​ട്ടാ​ണ് മ​റു​ക​ര ക​ട​ക്കു​ന്ന​ത്. യു. ​പ്ര​തി​ഭ എം​എ​ൽ​എ ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ഇ​രു​ക​ര​ക​ളെ ബ​ന്ധി​പ്പി​ച്ച് താ​ത്കാ​ലി​ക പാ​ലം നി​ർ​മി​ക്കാ​ന്‍ 50,000 രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പാ​ല​ത്തി​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് വാ​ര്‍​ത്ത​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ട് തീ​ര്‍​ന്നി​രു​ന്നു. പി​ന്നീ​ട് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പി​രി​ച്ചെ​ടു​ത്ത തു​ക ഉ​പ​യോ​ഗി​ച്ച് തെ​ങ്ങും ത​ടി​യു​ടെ കാ​ലു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും റെ​യി​ല്‍​വേ കേ​ഡ​റു​ക​ള്‍ ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്തു.
കേ​ഡ​റി​നു മു​ക​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് യാ​ത്ര​ക്കാ​ര്‍ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ മ​റു​ക​ര തേ​ടി​യി​രു​ന്ന​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം താ​ത്കാ​ലി​ക​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും അ​പ്രോ​ച്ച് നി​ര്‍​മിക്കാ​നു​ള്ള തു​ക ല​ഭി​ച്ചി​രു​ന്നി​ല്ല. പ​തി​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ട്ട​തോ​ടെ റെ​യി​ല്‍​വേ കേ​ഡ​റു​ക​ള്‍ തു​രു​മ്പെ​ടു​ത്തു അ​ട​ന്നു​തു​ട​ങ്ങി. ദ്ര​വി​ച്ചു​പോ​യ തെ​ങ്ങും​ത​ടി​യു​ടെ കാ​ലു​ക​ള്‍ മാ​റ്റി പു​തി​യ കാ​ലു​ക​ള്‍ നി​ര​വ​ധി ത​വ​ണ സ്ഥാ​പി​ച്ചി​രു​ന്നു.
കൊ​ല്ലം​പ​റ​മ്പ്-​ക​രീ​ശേ​രി പാ​ട​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​വും, കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ളും എ​ത്തി​ക്കാ​ന്‍ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ പാ​ലം ഉ​പ​ക​രി​ച്ചെ​ങ്കി​ലും ബ​ല​ക്ഷ​യം മൂ​ലം പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ ശ്ര​മം ഉ​പേ​ക്ഷി​ച്ചു. റൂ​ട്ടി​ലെ മ​റ്റൊ​രു പാ​ല​മാ​യ വെ​ന്ത്യാ​നി​ക്ക​ല്‍ പാ​ല​ത്തി​ന്‍റെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല. വെ​ന്ത്യാ​നി​ക്ക​ല്‍ പാ​ല​വും നാ​ട്ടു​കാ​ര്‍ പി​രി​വെ​ടു​ത്താ​ണു നി​ർ​മി​ച്ച​ത്. പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ മ​റു​ക​ര​യി​ല്‍ എ​ത്താ​റി​ല്ല. അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് ര​ണ്ട് പാ​ല​വും പു​ന​ര്‍ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.