സ​ഭ​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന​ത്: മാ​ര്‍ ക​രി​യി​ൽ
Sunday, September 26, 2021 9:10 PM IST
കൊ​​​ച്ചി: ജാ​​​തി, മ​​​ത പ​​​രി​​​ഗ​​​ണ​​​ന​​​ക​​​ള്‍​ക്ക​​​പ്പു​​​റം സ​​​മൂ​​​ഹ​​​ത്തി​​​ല്‍ വേ​​​ദ​​​നി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​തി​​​ലാ​​​ണ് സാ​​​മൂ​​​ഹ്യ​​ക്ഷേ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ എ​​​റ​​​ണാ​​​കു​​​ളം​-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​വി​​​ശേ​​​ഷ​​​മാ​​​യി ശ്ര​​​ദ്ധി​​​ക്കു​​​ന്ന​​​തെ​​​ന്നു മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ വി​​​കാ​​​രി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ല്‍. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ര്‍​ത്ത​​​ന വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ വാ​​​ര്‍​ഷി​​​ക സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ല്‍ നി​​​ന്നു പി​​​ന്ത​​​ള്ള​​​പ്പെ​​​ടു​​​ന്ന ജ​​​ന​​​ങ്ങ​​​ള്‍​ക്ക് ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ​​​ര​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഒ​​​പ്പം അ​​​വ​​​രെ സ്വ​​​യം പ​​​ര്യാ​​​പ്ത​​​ത​​​യി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​ക എ​​​ന്ന​​​തും പ്രാ​​​ധാ​​​ന്യ​​​മ​​​ര്‍​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മാ​​​ര്‍ ക​​​രി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് കാ​​​ല​​​ത്ത് അ​​​തി​​​രൂ​​​പ​​​ത ന​​​ട​​​പ്പാ​​​ക്കി​​​യ പ്ര​​​തി​​​രോ​​​ധ, പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള (ക​​​രു​​​ത​​​ല്‍) സ്മ​​​ര​​​ണി​​​ക​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം അ​​​ദ്ദേ​​​ഹം നി​​​ര്‍​വ​​​ഹി​​​ച്ചു.
അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ റ​​​വ.​ ഡോ. ​​ജോ​​​സ് പു​​​തി​​​യേ​​​ട​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ്രൊ​​​ക്യു​​​റേ​​​റ്റ​​​ര്‍ ഫാ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ മാ​​​ണി​​​ക്ക​​​ത്താ​​​ന്‍, ചാ​​​ന്‍​സ​​​ല​​​ര്‍ റ​​​വ.​ ഡോ.​ ​​ബി​​​ജു പെ​​​രു​​​മാ​​​യ​​​ന്‍, സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​ജോ​​​സ് കൊ​​​ളു​​​ത്തു​​​വെ​​​ള്ളി​​​ല്‍, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ ഫാ. ​​​ആ​​​ന്‍​സി​​​ല്‍ മൈ​​​പ്പാ​​​ന്‍, ഫാ. ​​​പീ​​​റ്റ​​​ര്‍ തി​​​രു​​​ത​​​ന​​​ത്തി​​​ല്‍, മു​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​ ​​പോ​​​ള്‍ ചെ​​​റു​​​പി​​​ള്ളി, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വ​​​ട​​​ക്കും​​​പാ​​​ട​​​ന്‍, ഫാ. ​​​കു​​​രു​​​വി​​​ള മ​​​രോ​​​ട്ടി​​​ക്ക​​​ല്‍, അ​​​ഡ്വ. ചാ​​​ര്‍​ളി പോ​​​ള്‍, സി​​​ജോ പൈ​​​നാ​​​ട​​​ത്ത്, സി​​​ജോ​​​യ് വ​​​ര്‍​ഗീ​​​സ്, ഡോ.​ ​​ജോ​​​ണി ക​​​ണ്ണ​​​മ്പി​​​ള്ളി, പി.​​​പി. ജ​​​രാ​​​ര്‍​ദ്, റാ​​​ന്‍​സ​​​മ്മ പോ​​​ള്‍, ഡോ.​ ​​കെ.​​​വി. റീ​​​ത്താ​​​മ്മ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.