കബഡി ഫെസ്റ്റ് സംഘടിപ്പിച്ചു
Sunday, September 26, 2021 9:10 PM IST
ആലപ്പുഴ: ജില്ലാ കബഡി അസോസിയേഷനും , ജില്ലാ കബഡി പ്ലെയേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കബഡിഫെസ്റ്റ് 2021ന് തുടക്കമായി. ആലപ്പുഴ ആൽപൈറ്റ് സ്പോർട്സ് സെന്‍ററിൽ നടന്ന സമ്മേളനത്തിൽ അഖിൽ ഷാജി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ജി. സുധാകരൻ ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി.ജി.വിഷ്ണു മുഖ്യാതിഥിയായിരുന്നു.
ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.റ്റി. സോജി, സ്പോർട്സ് കൗൺസിൽ മെമ്പർ പി.കെ. ഉമാനാഥൻ, മുൻ ദേശീയ കബഡി താരം പി.ബി ഷാജി, കബഡി അസോസിയേഷന്‍റെ സെക്രട്ടറി അലക്സ് വർഗീസ്, നാസറുദ്ദീൻ ത്രിവേണി, കബഡി പ്ലെയേഴ്‌സ് അസോസിയേഷൻ ഭരവാഹികളായ വിനോദ് കുമാർ, ഷജിത്ത് ഷാജി, അഖിൽ ശ്രീകണ്ഠൻ, സോജു ചെന്നിത്തല, അനന്ദു മാവേലിക്കര, രാജേഷ് മാവേലിക്കര, മഹേശൻ ആലപ്പുഴ എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ സങ്കീർത്തന ചെന്നിത്തല വിജയിച്ചു.