ഉ​ദ്യോ​ഗാ​ർ​ഥിക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്
Sunday, September 26, 2021 9:10 PM IST
ആ​ല​പ്പു​ഴ: ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ നി​ല​വി​ലു​ള്ള ലോ​ക്കോ പൈ​ല​റ്റ് ഒ​ഴി​വു​ക​ളി​ൽ ചെ​ന്നൈ റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ത​ന്നെ നി​യ​മി​ക്ക​ണം എ​ന്ന് എ.​എം. ആ​രി​ഫ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ത​ദ്ദേ​ശീ​യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു നി​യ​മ​നം ന​ൽ​കാ​തെ ഗോ​ര​ഖ്പൂ​ർ ആ​സ്ഥാ​ന​മാ​യ വ​ട​ക്ക് കി​ഴ​ക്ക​ൻ റെ​യി​ൽ​വേ ആ​ർ​ആ​ർ​ബി ന​ട​ത്തി​യ പ​രീ​ക്ഷ എ​ഴു​തി​യ 51 പേ​രെ ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ നി​യ​മി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കെ​ട്ടി​യി​റ​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ർ​ഹ​രാ​യ​വ​ർ​ക്കു ഉ​ട​ൻ നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ൺ തോ​മ​സി​ന് അ​യ​ച്ച ക​ത്തി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്തു ന​ൽ​കി.