അ​മ്മ ഹ​രി​തം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, September 26, 2021 9:10 PM IST
മാ​വേ​ലി​ക്ക​ര: മാ​താ അ​മൃ​താ​ന​മ​യി 68-ാം ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മൃ​തം സ​ന്ധ്യ മാ​വേ​ലി​ക്ക​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​മ്മ ഹ​രി​തം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​വേ​ലി​ക്ക​ര മു​നിസി​പ്പാ​ലി​റ്റി മു​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​പി.​വി​ദ്യാ​ധ​ര​ന്‍ ഉ​ണ്ണി​ത്താ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മൃ​തം സ​ന്ധ്യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നി​ല്‍ വി​ള​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ഗോ​പ​ന്‍ സ​ര്‍​ഗ, എം. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സു​രേ​ഷ്‌​കു​മാ​ര്‍, എ. ​സു​രേ​ഷ്, സു​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ദ്ധ​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 68 വീ​ടു​ക​ളി​ല്‍ വൃ​ക്ഷ​തൈ​ക​ള്‍ ന​ട്ടു പ​രി​പാ​ലി​ക്കു​മെ​ന്ന് കോ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി. രാ​ജേ​ഷ് അ​റി​യി​ച്ചു.