ലോ​ട്ട​റി മേ​ഖ​ല സ​ർ​ക്കാ​രി​ന് ക​റ​വ​പ്പ​ശു മാ​ത്ര​മെ​ന്ന് ഫി​ലി​പ്പ് ജോ​സ​ഫ്
Sunday, September 26, 2021 9:11 PM IST
ആ​ല​പ്പു​ഴ: ര​ണ്ട​ര ല​ക്ഷം വ​രു​ന്ന ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ളെ ക​റ​വ​പ്പ​ശു​ക്ക​ളെ പോ​ലെ ലാ​ഭം ഉ​ണ്ടാ​ക്കാ​നു​ള്ള ഒ​രു മേ​ഖ​ല​യാ​യി സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് ഐ​എ​ൻ​റ്റി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് ആ​രോ​പി​ച്ചു. ചി​ല യൂ​ണി​യ​നു​ക​ൾ അ​ന​ർ​ഹ​രെ തി​രു​കി ക​യ​റ്റി ക്ഷേ​മ ബോ​ർ​ഡി​ന്‍റെ പ്ര​യോ​ജ​നം യ​ഥാ​ർ​ത്ഥ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി ആ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച നേ​തൃ​സം​ഗ​മം ഫി​ലി​പ്പ് ജോ​സ​ഫ് ഉ​ത്ഘാ​ട​നം ചെ​യ്തു.
യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. പ്ര​സാ​ദ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വേ​ണു പ​ഞ്ച​വ​ടി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഗീ​ത പു​ളി​ക്ക​ൽ, റീ​ന സ​ജീ​വ്, സേ​തു​കു​മാ​ർ എം.​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു