ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം
Sunday, September 26, 2021 9:11 PM IST
മ​ങ്കൊ​മ്പ്: ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യു​ണി​യ​ൻ -ജെ ​ജി​ല്ലാ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ള​പ്പൊ​ക്ക​വും കോ​വി​ഡും മൂ​ലം ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് ക​ടാ​ശ്വാ​സ ക​മ്മീ​ഷ​നി​ൽ അ​പേ​ക്ഷ പോ​ലും കൊ​ടു​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തിയാ​ണ്. പ​ഴ​യ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ പു​തി​യ അ​പേ​ക്ഷ സ്വീ​ക​രി​ക്കേ​ണ്ട എ​ന്ന​താ​ണ് ക​മ്മീ​ഷ​ൻ നി​ല​പാ​ട്. ക​മ്മീ​ഷ​ൻ നി​ല​പാ​ട് നീ​ണ്ടാ​ൽ ബാ​ങ്കു​ക​ൾ വാ​യ്പ എ​ടു​ത്ത ക​ർ​ഷ​ക​ർ​ക്കു എ​തി​രാ​യി ജ​പ്തി ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളി​ലേ​യ്ക്കു നി​ങ്ങും. പ​ഴ​യ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പു​ണ്ടാ​ക്കു​ക​യും പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.