പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​നെതി​രേ എ​ൻ​ജി​ഒ സം​ഘ്
Sunday, September 26, 2021 9:11 PM IST
ആ​ല​പ്പു​ഴ: പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പി​ൻ​വ​ലി​ച്ച് സ്റ്റാ​റ്റ്യൂ​ട്ട​റി സ​മ്പ്ര​ദാ​യം പു​നഃസ്ഥാ​പി​ക്കാ​മെ​ന്ന് അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ക്കു​വാ​ൻ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ സം​സ്ഥാ​ന ജോ: ​സെ​ക്ര​ട്ട​റി ജെ.​മ​ഹാ​ദേ​വ​ൻ പ​റ​ഞ്ഞു. എ​ൻ​ജി​ഒ സം​ഘ് നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ന​ട​പ്പി​ലാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഇ​തു​വ​രെ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ഇ​ത് വ​ള​രെ​യ​ധി​കം ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് ലീ​വ് സ​റ​ണ്ട​ർ ആ​നു​കൂ​ല്യം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും സ്ഥ​ലം​മാ​റ്റ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്റ്റാ​റ്റ്യൂ​ട്ട​റി ആ​ക്ക​ണ​മെ​ന്നും ജെ.​മ​ഹാ​ദേ​വ​ൻ പ​റ​ഞ്ഞു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് നാ​ഗേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.