ബീ​ച്ച് റോ​ഡ് ത​ക​ർ​ന്നു, യാത്ര ദുരിതം
Sunday, September 26, 2021 9:13 PM IST
അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ പു​ന്ന​പ്ര പോ​ളി​യു​ടെ സ​മീ​പം ബീ​ച്ച് റോ​ഡ് ത​ക​ർ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ത​രി​ശ് പാ​ട​ത്തി​നു ന​ടു​വി​ലൂ​ടെ​യു​ള്ള റോ​ഡി​ലൂ​ടെ​യാ​ണ് ദേ​ശീയപാ​ത​യി​ലെ​ത്തു​ന്ന​ത്. കാ​ർ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, പോ​ളി​ടെ​ക്നി​ക്, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ്, അ​റ​വു​കാ​ട് ഹൈ​സ്കൂ​ൾ, ക്ഷേ​ത്രം, പു​ന്ന​പ്ര മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് ദി​വ​സ​വും സ​ഞ്ച​രി​ക്കു​ന്ന​ത്. പോ​ളി​ടെ​ക്നി​ക്കി​ന്‍റെ മ​തി​ലി​നോ​ട് ചേ​ർ​ന്നു​ള്ള കോ​ൺ​ക്രീ​റ്റ് റോ​ഡ് തീ​രു​ന്ന ഭാ​ഗ​ത്തുനി​ന്ന് ഒ​രുകി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള റോ​ഡാ​ണ് കു​ണ്ടും കു​ഴി​യു​മാ​യ​ത്.

മ​ഴ പെ​യ്ത​തോ​ടെ ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞു. ഇ​തുമൂ​ലം കാ​ൽ​ന​ട​ക്കാ​ർ​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു പോ​ലും സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​യി. പ്ര​ദേ​ശ​ത്ത് കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ വി​ഷ​ജീ​വി​ക​ളു​ടെ ശ​ല്യവും വ​ർ​ധി​ച്ചി​രി​ക്കു​വാ​ണ്. പു​ന്ന​പ്ര ച​ന്ത-ബീ​ച്ച് റോ​ഡി​ലാ​ണ് ഈ ​റോ​ഡ് വ​ന്നു​ചേ​രു​ന്ന​ത്. വ​ഴി​വി​ള​ക്കി​ല്ലാ​ത്ത​തും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര നാ​ട്ടു​കാ​ർ​ക്കു ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​കയാണ്.