ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല
Sunday, September 26, 2021 9:13 PM IST
ഹ​രി​പ്പാ​ട്: മ​ണ്ണാ​റ​ശാ​ല ശ്രീ ​നാ​ഗ​രാ​ജ ക്ഷേ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ലെ 29 -ാം വാ​ർ​ഡ് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ക​ന്നി​മാ​സ​ത്തി​ലെ ആ​യി​ല്യം ദി​വ​സ​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ ജി​ല്ലാ ക​ള​ക്ട​ർ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ക​ന്നി​മാ​സ​ത്തി​ലെ ആ​യി​ല്യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ആ​ചാ​ര​പ്ര​കാ​ര​മു​ള്ള മ​റ്റു ച​ട​ങ്ങു​ക​ളും ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ ച​ട​ങ്ങു​ക​ൾ ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​മെ​ങ്കി​ലും ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ൽ നേ​രി​ട്ടെ​ത്തു​ന്ന​തു ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.