ഹ​രി​തം മാ​വേ​ലി​ക്ക​ര​യ്ക്കു തു​ട​ക്ക​ം
Sunday, September 26, 2021 9:13 PM IST
മാ​വേ​ലി​ക്ക​ര: സ​മ​ഗ്ര ശി​ക്ഷാ-കേ​ര​ളം ബ്ലോ​ക്ക് റി​സോ​ഴ്‌​സ് സെ​ന്‍റ​ര്‍ മാ​വേ​ലി​ക്ക​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹ​രി​തം-മാ​വേ​ലി​ക്ക​ര പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ ത​നി​മ​യാ​ര്‍​ന്ന കാ​ര്‍​ഷി​ക സം​സ്‌​കാ​ര​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക​ളി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നും ദേ​ശീ​യ പോ​ഷ​കാ​ഹാ​ര മാ​സാ​ച​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ള്‍​ക്കൊ​ണ്ടു ആ​രോ​ഗ്യ സം​ര​ക്ഷ​ണം, അ​വ​യു​ടെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്ക​ല്‍ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ഒ​രാ​ഴ്ച നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍. ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​സ്. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്രോ​ഗ്രാം കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​പ്ര​മോ​ദ് പ്രസംഗിച്ചു. പ​ച്ച​ക്ക​റി-ഫ​ല​വൃ​ക്ഷതൈ​ക​ള്‍ എം​എ​ല്‍​എയും ​സ​മ​ഗ്ര ശി​ക്ഷാ ജി​ല്ലാ പ്രോ​ജ​ക്ട് കോ​-ഒാര്‍​ഡി​നേ​റ്റ​ര്‍ ജി. ​കൃ​ഷ്ണ​കു​മാ​റും ചേ​ർ​ന്നു വി​ത​ര​ണം ചെ​യ്തു.