ഉ​പ​ജീ​വ​ന സ​ഹാ​യം ന​ല്കി
Monday, September 27, 2021 10:16 PM IST
മാ​ന്നാ​ർ: തി​രു​വ​ല്ല കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​ധാ​ര ചാ​രി​റ്റി​ബ​ൾ ട്ര​സ്റ്റ്ന്റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്നി​ത്ത​ല ഇ​ര​മ​ത്തൂ​രീ ൽ ​വീ​ൽ ചെ​യ​റി​ൽ ജീ​വി​തം ത​ള്ളി നീ​ക്കു​ന്ന അം​ഗ പ​രി​മി​ത​രാ​യ ആ​ളു​ക​ൾ​ക്കു ഉ​പ​ജീ​വ​ന സ​ഹാ​യം ന​ൽ​കി. ഉ​പ ജീ​വ​ന സ​ഹാ​യ​മാ​യി ന​ൽ​കി​യ അ​ഞ്ച് ആ​ടു​ക​ളു​ടെ​യും ത​യ്യ​ൽ വ​സ്ത്ര ശേ​ഖ​ര സ​മ​ർ​പ്പ​ണ​വും മാ​ന്നാ​ർ ചെ​ന്നി​ത്ത​ല ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫി​ഷ​റീ​സ് - സാം​സ്ക്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് ഇ​ര​മ​ത്തൂ​ർ, ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ ലോ​റ​സ് ത​യ്യി​ൽ ചാ​ക്കോ​യു​ടെ ചെ​റു​മ​ക​ൻ ആ​ദം നി​ബി​ൻ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​ദീ​പ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​നു, പു​ഷ്പ, അ​നി​ത, ജോ​യ് അ​ലു​ക്കാ​സ് തി​രു​വ​ല്ല ഷോ​റൂം മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൽ വി. ​റാ​ഫേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.