സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​നെക്കു​റി​ച്ച് വി​ശ​ദാ​ന്വേ​ഷ​ണം
Monday, September 27, 2021 10:19 PM IST
അ​മ്പ​ല​പ്പു​ഴ: സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ണ്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പോ​ലീ​സാ​ണ് തീ​ര​ത്തുനി​ന്ന് 12 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെനി​ന്നും ബോ​ട്ട് പി​ടി​കൂ​ടി​യ​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വൈ​പ്പി​നി​ൽ നി​ന്ന് മ​റൈ​ൻ വ​കു​പ്പ് ന​ൽ​കി​യ പെ​ർ​മി​റ്റ് കൈ​വ​ശ​മു​ണ്ടെ​ങ്കി​ലും വ​ല​ക​ളോ മ​റ്റ് മ​ത്സ്യ ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളോ ബോ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന​താ​ണ് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്.

ല​ക്ഷ​ദ്വീ​പ് ബോ​ട്ടാ​ണി​ത്. ഇ​തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ​യും ഒ​രു പോ​ണ്ടി​ച്ചേ​രി​ക്കാ​ര​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബോ​ട്ട് വ​ലി​യ​ഴീ​ക്ക​ലി​ലേ​ക്കു മാ​റ്റി. കൊ​ച്ചി​യി​ൽനി​ന്നു ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ത്സ്യ​ബ​ന്ധ​ന സാ​മ​ഗ്രി​ക​ൾ ക​യ​റ്റാ​ൻ പോ​കു​ക​യാ​ണെ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്. യ​ഥാ​ർ​ഥ രേ​ഖ​ക​ൾ ഹാ​ജ​രാ​കാ​ൻ ഉ​ട​മ​യ്ക്കു പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പെ​ർ​മി​റ്റ് മ​റ​യാ​ക്കി നി​യ​മ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.