മു​ട്ടാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് സ്മാ​ർ​ട്ടാ​ക്കു​മെ​ന്ന് എം​എ​ൽ​എ
Monday, September 27, 2021 10:20 PM IST
എ​ട​ത്വ: മു​ട്ടാ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നെ സ്മാ​ർ​ട്ടാ​ക്കു​മെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ. ഇ​ക്കാ​ര്യം റ​വ​ന്യു മ​ന്ത്രി അ​റി​യി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു. സ്മാ​ർ​ട്ടാ​ക്കു​ന്ന​തി​നാ​യി 44 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഒ​ന്പ​താം വാ​ർ​ഡി​ൽ കു​ഴി​യ​ന​ടി കോ​ള​നി പ്ര​ദേ​ശ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത ചൂ​ണ്ടി​ക്കാ​ട്ടി റ​വ​ന്യു മ​ന്ത്രി​ക്കു ക​ത്ത് ന​ൽ​കി​യി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ലേ​ജ് ഓ​ഫീ​സി​ലേ​ക്കു ജ​ന​ങ്ങ​ൾ എ​ത്തി​ച്ചേ​രു​ന്ന​തി​ലു​ള്ള വൈ​ഷ​മ്യ​വും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
കാ​ലോ​ചി​ത​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളെ മാ​റ്റു​ക​യെ​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ട്ട​നാ​ട്ടി​ലെ മു​ട്ടാ​റും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് സ്മാ​ർ​ട്ടാ​ക്കു​ക എ​ന്ന സ​ർ​ക്കാ​ർ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യു മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.