ദൈ​വ​ദാ​സ​ൻ മോ​ൺ. റൈ​നോ​ൾ​ഡ് പു​ര​യ്ക്ക​ലി​ന്‍റെ ഓ​ർ​മ​ത്തി​രു​നാ​ൾ ഇ​ന്ന്
Wednesday, October 13, 2021 10:18 PM IST
ആ​ല​പ്പു​ഴ: ദൈ​വ​ദാ​സ​ൻ മോ​ൺ. റൈ​നോ​ൾ​ഡ് പു​ര​യ്ക്ക​ലി​ന്‍റെ 33-ാം സ്വ​ർ​ഗീ​യ യാ​ത്ര​യു​ടെ ഓ​ർ​മ​ത്തി​രു​നാ​ൾ ഇ​ന്ന് ആ​ല​പ്പു​ഴ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ബോ​യ്സ് ഹോം ​തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 7.15ന് ​മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പ്രാ​ർ​ഥ​ന. തി​രു​ക്ക​ർ​മ​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും ന​ട​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തി​രു​ക്കു​ടും​ബ പ്ര​യാ​ണ​യാ​ത്ര

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഫൊ​റോ​ന മാ​തൃ​വേ​ദി-​പി​തൃ​വേ​ദി തി​രു​ക്കു​ടും​ബ പ്ര​യാ​ണം ന​ട​ത്തി. പ​ഴ​വ​ങ്ങാ​ടി മാ​ർ​സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോസ്​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​കു​ളേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ അ​ധ്യ​ക്ഷ​നാ​യി. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​യി വേ​ലി​ക്കെ​ട്ടി​ൽ, സെ​ക്ര​ട്ട​റി ഷി​ബു ജോ​ർ​ജ്, നി​ഷ, ജോ​ൺ​ബോ​സ്കോ, ബി​നു പ​ള്ളാ​ത്തു​രു​ത്തി, രാ​ജു കോ​ട്ട​പ​റ​ന്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
പു​ന്ന​പ്ര : മാ​തൃ-​പി​തൃ​വേ​ദി ആ​ല​പ്പു​ഴ ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന തി​രു​ക്കു​ടും​ബ പേ​ട​ക​പ്ര​യാ​ണ​യാ​ത്ര ഇ​ന്ന് പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ 3.30 ന് ​എ​ത്തി​ച്ചേ​രും. ദേ​വാ​ല​യ ക​വാ​ട​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ൽ സ്വീ​ക​രി​ച്ച് പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ക്കും. മാ​തൃ-​പി​തൃ​വേ​ദി ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ്കു​ട്ടി താ​ന്നി​യ​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റ് കു​ന്നേ​ൽ എ​സ്എ​ബി​എ​സ് , ബേ​ബി പാ​റ​ക്കാ​ട​ൻ, ബി​ജു മാ​ത്യു, ആ​നി വ​ർ​ഗീ​സ് ക​ണ്ടാ​മ​റ്റ​ത്തി​ൽ, ഷീ​ബ കു​ഞ്ഞ​ച്ച​ൻ കാ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
സ്വീ​ക​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി 2.30 നു ​പാ​രീ​ഷ് ഹാ​ളി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ളും അ​വ​കാ​ശ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ബേ​ബി വ​ട്ട​ക്ക​ര ക്ലാ​സ് ന​യി​ക്കും. ഫാ. ​ബി​ജോ​യ് അ​റ​യ്ക്ക​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​യി പി. ​വേ​ലി​ക്കെ​ട്ടി​ൽ, നി​ഷാ ലെ​സ്ലി, സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റ് കു​ന്നേ​ൽ, ബേ​ബി പാ​റ​ക്കാ​ട​ൻ, ആ​നി വ​ർ​ഗീ​സ് ക​ണ്ടാ​മ​റ്റ​ത്തി​ൽ, ഷീ​ബ കു​ഞ്ഞ​ച്ച​ൻ കാ​ട്ടു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.