മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ന് പ​താ​ക ഉ​യ​ർ​ന്നു
Wednesday, October 13, 2021 10:18 PM IST
മാ​ന്നാ​ർ: മ​ല​ങ്ക​ര സു​റി​യാ​നി ക്രി​സ്ത്യാ​നി അ​സോ​സി​യേ​ഷ​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ ന​ഗ​റി​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കു​റി​യാ​ക്കോ​സ് മാ​ര്‍ ക്ലീ​മീസ് കാ​തോ​ലി​ക്കേ​റ്റ് പ​താ​ക ഉ​യ​ര്‍​ത്തി. ഇ​ന്നു​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ലാ​ണ് അ​സോ​സി​യേ​ഷ​ൻ ചേ​രു​ന്ന​ത്.
പ​രു​മ​ല പ​ള്ളി​യി​ലെ പ്രാ​ർ​ഥ​ന​യ്ക്കും ധൂ​പ പ്രാ​ർ​ഥ​ന​യ്ക്കും ശേ​ഷ​മാ​ണ് പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്. സഭയിലെ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​ർ, വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ. എം.​ഒ. ജോ​ണ്‍, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, പ​രു​മ​ല സെ​മി​നാ​രി മാ​നേ​ജ​ര്‍ ഫാ. ​എം.​സി. കു​റി​യാ​ക്കോ​സ്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​ിറ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
അ​സോ​സി​യേ​ഷ​ന്‍ യോ​ഗ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി അ​സോ​സി​യേ​ഷ​ന്‍ ന​ഗ​റി​ല്‍ ന​ട​ന്ന സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​ിറ്റി യോ​ഗ​ത്തി​ല്‍ കു​റി​യാ​ക്കോ​സ് മാ​ര്‍ ക്ലീ​മ്മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യക്ഷ​ത വ​ഹി​ച്ചു.
ക്ര​മീ​ക​ര​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍ വി​ശ​ദീ​ക​രി​ച്ചു.