ജി​ല്ല​യി​ല്‍ 506 പേ​ര്‍​ക്ക് കോ​വി​ഡ്
Wednesday, October 13, 2021 10:21 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 506 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 489 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 16 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 11.34 ശ​ത​മാ​ന​മാ​ണ്. 514 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 4647 പേ​ര്‍ ചി​കി​ത്സ​യി​ലും ക​ഴി​യു​ന്നു.
നി​യ​ന്ത്ര​ണം ലം​ഘി​ച്ചു പു​റ​ത്തേ​ക്കി​റ​ക്കി​യ മൂ​ന്നു​വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
19 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഏ​ഴു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച​തി​നു നാ​ലു​പേ​ർ​ക്കെ​തി​രേ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 407 പേ​ർ​ക്കെ​തി​രേ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 184 പേ​ർ​ക്കെ​തി​രേ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നു ന​ട​പ​ടി സ്വീ​ക​രി​ച്ചു. 2415 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചു.