പ​ശു​ക്കു​ട്ടി​യെ കൊ​ന്ന് റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Wednesday, October 13, 2021 10:21 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര സി​എം​എ​സ് പ​ള്ളി​ക്കു സ​മീ​പം റോ​ഡ​രി​കി​ൽ പ​ശു​ക്കു​ട്ടി​യെ കൊ​ന്ന് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് കൊ​ന്നു കൊ​ണ്ടി​ട്ട നി​ല​യി​ൽ ക​ണ്ട​ത്. തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കീ​റി​യ നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ട്ട​ത്. ദു​ർ​ഗ​ന്ധം മൂ​ലം സ​മീ​പ​വാ​സി​ക​ൾ​ക്കും, യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ദു​രി​ത​മാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്.
ഇ​റ​ച്ചി​മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെടെ ഇ​വി​ടെ ഉ​പേ​ക്ഷി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ടു വൃ​ത്തി​യാ​ക്കി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പു​ന്ന​പ്ര തെ​ക്കു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ്ര​സി​ഡ​ന്‍റി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പി​ടി​ച്ചെ​ടു​ത്ത ശ​മ്പ​ളം തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന്

ഹ​രി​പ്പാ​ട്: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രു​ടെ, സാ​ല​റി ച​ല​ഞ്ചി​ലൂ​ടെ പി​ടി​ച്ചെ​ടു​ത്ത ശ​മ്പ​ളം തി​രി​കെ ന​ല്‍​കു​വാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം എം​പ്ലോ​യീ​സ് ഫ്ര​ണ്ടും എം​പ്ലോ​യീ​സ് യൂ​ണി​യ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​വ​കാ​ശ സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പാ​യി​പ്പാ​ട് മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. രാ​ജേ​ന്ദ്ര​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ബി. ​രാ​ജ​ശേ​ഖ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​ദേ​വി രാ​ജ​ന്‍, പി.​ജി. ശാ​ന്ത​കു​മാ​ര്‍, അ​നി​ല്‍ ബി. ​ക​ള​ത്തി​ല്‍, എ​സ്.​എ​സ്. ജോ​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.