സി​പി​എം ബ്രാ​ഞ്ച് അം​ഗ​ത്തി​ന്‍റെ തി​രോ​ധാ​നം: നേതൃത്വത്തിന്‍റെ മൗനം അ​ണി​ക​ൾ​ക്കി​ട‍​യി​ൽ വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി
Wednesday, October 13, 2021 10:21 PM IST
അ​മ്പ​ല​പ്പു​ഴ: സി​പി​എം ബ്രാ​ഞ്ച് അം​ഗ​ത്തി​ന്‍റെ തി​രോ​ധാ​ന​ത്തി​ല്‍ നേ​തൃ​ത്വം തു​ട​രു​ന്ന മൗ​നം അ​ണി​ക​ൾ​ക്കി​ട​യി​ല്‍ വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി. ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ ഏ​റെ​ക്കു​റെ അ​വ​സാ​നി​ക്കാ​നി​രി​ക്കെ തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പ് ബ്രാ​ഞ്ചു ക​മ്മി​റ്റി​യം​ഗ​മാ​യ പൊ​രി​യ​ന്‍റെ പ​റ​മ്പി​ൽ സ​ജീ​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്.
ക​ഴി​ഞ്ഞ മാ​സം 29നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കൂ​ടി​യാ​യ സ​ജീ​വി​നെ കാ​ണാ​താ​യ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം പാ​ർ​ട്ടി ബ്രാ​ഞ്ച്സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. നേ​താ​വി​നെ കാ​ണാ​താ​യി ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും പാ​ര്‍​ട്ടി നേ​തൃ​ത്വം മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ പോ​ലീ​സ് പ​ല​രെ​യും ചോ​ദ്യം ചെ​യ്തെ​ങ്കി​ലും നേ​താ​വി​നെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ ഒ​ന്നും ല​ഭി​ച്ചി​ല്ല. തോ​ട്ട​പ്പ​ള്ളി ലോ​ക്ക​ല്‍ ക​മ്മി​റ്റിയിൽ പു​തി​യ​താ​യി രൂ​പം​കൊ​ണ്ട പ​ക്ഷ​ത്തോ​ടാ​ണ് അ​നു​ഭാ​വ​മു​ള്ള​ത്. 17 ബ്രാ​ഞ്ച് ക​മ്മി​റ്റി​യി​ല്‍ വി.​എ​സ് പ​ക്ഷ​ത്തോ​ട് ഏ​റ്റ​വും അ​ടു​ത്തു​നി​ന്നി​രു​ന്ന​ത് പൂ​ത്തോ​ട്ട ബ്രാ​ഞ്ചാ​ണ്. 12 അം​ഗ ബ്രാ​ഞ്ച് അം​ഗ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും നി​ല​വി​ലെ ക​മ്മി​റ്റി​യെ​യാ​ണ് അ​നു​കൂ​ലി​ക്കു​ന്ന​ത്. ലോ​ക്ക​ല്‍ ക​മ്മി​റ്റി പൂ​ർ​ണ​മാ​യും പു​തി​യ ഗ്രൂ​പ്പി​നു സ്വ​ന്ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ നേ​താ​ക്ക​ള്‍ ന​ട​ത്തി​യി​രു​ന്നെ​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലെ സം​സാ​രം. ഇ​തി​ല്‍ നി​ന്നും സ​ജീ​വ​ന്‍ വി​ട്ടു​നി​ന്നി​രു​ന്നു. ചി​ല ലോ​ക്ക​ല്‍ ക​മ്മി​റ്റി നേ​താ​ക്ക​ള്‍ അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും അ​നു​ഭാ​വ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യക്ഷ​മ​മ​ല്ലെ​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പാ​ർ​ട്ടി ഇ​ട​പെ​ട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ക്കാ​നോ മ​റ്റു​പ്ര​തി​ഷേ​ധ​ത്തി​നോ ത​യാ​റാ​കാ​ത്ത​ത് അ​ണി​ക​ളി​ൽ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി മ​റ്റൊ​രു നേ​താ​വാ​യ മു​ര​ളി​യെ പോ​ലീ​സ് വി​ളി​പ്പി​ച്ച​ത് പാ​ർ​ട്ടി​യി​ൽ വി​വാ​ദ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സ്വ​ന്തം പാ​ർ​ട്ടി ഭ​രി​ക്കു​മ്പോ​ൾ നേ​താ​ക്ക​ളെ പോ​ലീ​സ് വി​ളി​പ്പി​ച്ച​ത് അ​ണി​ക​ളി​ൽ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. സ​ജീ​വി​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു വി​ടാ​നും ആ​ലോ​ച​ന​യു​ണ്ട് . ഭ​ര​ണ​ക​ക്ഷി​യി​ലെ പാ​ർ​ട്ടി​ക്കാ​ർ​ക്കി​ട​യി​ലെ വി​ഷ​യം ഇ​പ്പോ​ൾ പോ​ലീ​സി​നു വ​ലി​യ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.