ശ്രീ​ക​ണ്ഠ​മം​ഗ​ലം ബാ​ങ്ക്‌ അ​ഴി​മ​തി: സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു
Wednesday, October 13, 2021 10:22 PM IST
ചേ​ർ​ത്ത​ല: ശ്രീ​ക​ണ്ഠ​മം​ഗ​ലം സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ അ​ഴി​മ​തി​യി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. ഭൂ​മി​വാ​ങ്ങ​ൽ ഇ​ട​പാ​ടി​ൽ ബാ​ങ്കി​നു​ണ്ടാ​യ ന​ഷ്‌​ടം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ശ​ശി​ധ​ര​ൻ ഉ​ൾ​പ്പെ​ടെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ൽ​നി​ന്നും ഈ​ടാ​ക്കാ​ൻ സ​ഹ​ക​ര​ണ​വ​കു​പ്പ്‌ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ച്ചാ​ർ​ജ്‌ ഉ​ത്ത​ര​വാ​ണ് ജ​സ്‌​റ്റീസ്‌ സ​തീ​ശ്‌ നൈ​നാ​ൻ ശ​രി​വ​ച്ച​ത്‌.
കോ​ൺ​ഗ്ര​സ്‌ ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന ബാ​ങ്കി​ലാ​ണ് ഭൂ​മി​യി​ട​പാ​ടി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്‌. ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി കൂ​ടി​യ വി​ല​ന​ൽ​കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ വാ​ങ്ങി​യ​തി​ലാ​ണ് അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ഉ​ണ്ടാ​യ​ത്‌. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ ആ​റു​ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ കു​റ്റ​ക്കാ​രെ​ന്ന്‌ ക​ണ്ടെ​ത്തു​ക​യും അ​വ​ർ​ക്ക്‌ എ​തി​രെ സ​ർ​ച്ചാ​ർ​ജ്‌ ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വാ​കുകയുമായി രുന്നു. ഇ​തോ​ടെ ഭ​ര​ണ​സ​മി​തി​ക്ക്‌ ക്വാ​റം ഇ​ല്ലാ​താ​യി.
തു​ട​ർ​ന്ന്‌ ബാ​ങ്ക്‌ അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​ർ ഭ​ര​ണ​ത്തി​ലാ​യി. നി​ശ്‌​ചി​ത സ​മ​യ​ത്തി​നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ്‌ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​പ്പോ​ൾ ശ​ശി​ധ​ര​ൻ ഉ​ൾ​പ്പെ​ടെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ്‌ ത​ട​യു​ക​യു​മാ​യി​രു​ന്നു. ഈ ​കേ​സി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി ശ​രി​വ​ച്ച്‌ ബു​ധ​നാ​ഴ്‌​ച ഉ​ത്ത​ര​വു​ണ്ടാ​യ​ത്‌.