വ​ള​ളം മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യി
Wednesday, October 13, 2021 10:22 PM IST
മാ​വേ​ലി​ക്ക​ര: വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യി, ര​ണ്ടു പേ​ർ ര​ക്ഷ​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ർ കോ​ടു​കു​ള​ഞ്ഞി സ്വ​ദേ​ശി ഹ​രി​യെ(21) ആ​ണു കാ​ണാ​താ​യ​ത്. മ​റ്റം വ​ട​ക്ക് പ​ടു​കാ​ൽ പു​ഞ്ച​യി​ലാ​ണു സം​ഭ​വം. വ​ള്ള​ത്തി​ലു​ണ്ട‌ാ​യി​രു​ന്ന മ​റ്റം വ​ട​ക്ക് ച​ന്ദ്ര​വി​ലാ​സം ജ​ഗ​ൽ (20), കു​റ​ങ്ങാ​ട്ട് അ​ന​ന്തു (24) എ​ന്നി​വ​ർ ര​ക്ഷ​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് ന​ന്ദ​നം കി​ര​ൺ പ്ര​സാ​ദ് (20), മ​റ്റം വ​ട​ക്ക് ത​ട്ട​യ്ക്കാ​ട്ട് അ​ശ്വി​ൻ (25) എ​ന്നി​വ​രു​ൾ​പ്പെ​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു​പേ​ർ ഇ​ന്ന​ലെ മൂ​ന്നോ​ടെ പു​ഞ്ച​യ്ക്കു സ​മീ​പം എ​ത്തി​യ​താ​ണ്.
കി​ര​ണും അ​ശ്വി​നും ക​ര​യ്ക്കു നി​ൽ​ക്ക​വേ മ​റ്റു മൂ​ന്നു​പേ​രും പോ​യ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി വൈ​കി​യും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ച​ക്കു​ള​ത്തു​കാ​വി​ല്‍ വി​ദ്യാ​രം​ഭം

എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ വി​ജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ കു​രു​ന്നു​ക​ള്‍​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​നു​ള്ള വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യി ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യും അ​റി​യി​ച്ചു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ല​ര്‍​ച്ചെ ആ​റു​മു​ത​ല്‍ കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കു എ​ഴു​ത്തി​നി​രു​ത്ത് ന​ട​ത്തും. ച​ക്കു​ള​ത്ത​മ്മ നൃ​ത്ത സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ​ര്‍​പ്പ​ണ​വും സ​ര​സ്വ​തി പൂ​ജ​യും പാ​രാ​യ​ണ​വും ന​ട​ക്കും.