ലോ​ക​മേ ത​റ​വാ​ട് ആ​ല​പ്പു​ഴ​യു​ടെ മ​ണ്ണി​ല്‍ തു​ട​ര​ണമെന്ന് ക​മ​ല്‍
Friday, October 15, 2021 10:31 PM IST
ആ​ല​പ്പു​ഴ: ലോ​ക​മേ ത​റ​വാ​ട് ആ​ല​പ്പു​ഴ​യു​ടെ മ​ണ്ണി​ല്‍ തു​ട​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നു​മാ​യ ക​മ​ല്‍. ലോ​ക​മേ ത​റ​വാ​ട് വേ​ദി​ക​ളി​ലെ സ​ന്ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​മേ ത​റ​വാ​ട് എ​ന്ന ഈ ​പ്ര​ദ​ര്‍​ശ​നം ക​ണ്ട് അ​തി​ശ​യി​ച്ചു​വെ​ന്നു​ത​ന്നെ പ​റ​യേ​ണ്ടിവ​രും. ബി​നാ​ലെ​യി​ല്‍ പ​ലത​വ​ണ പോ​യി​ട്ടു​ള്ള​യാ​ളാ​ണ് ഞാ​ന്‍. ബി​നാ​ലെ ഒ​രു അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ എ​ല്ലാ ക​ലാ​പ്രേ​മി​ക​ളെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന ഒ​രു സം​ഭ​വ​മാ​ണ്. ബി​നാ​ലെ​യു​ടെ അ​തേ സ്വ​ഭാ​വ​മു​ള്ള ലോ​ക​മേ ത​റ​വാ​ട് പൈ​തൃ​ക ന​ഗ​ര​മെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ള്ള ആ​ല​പ്പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ വ​ള​രെ ര​സ​ക​ര​മാ​യി തോ​ന്നു​ന്നുവെന്നും കമൽ കൂട്ടിച്ചേർത്തു. ഏ​പ്രി​ല്‍ 18ന് ​ആ​രം​ഭി​ച്ച ലോ​ക​മേ ത​റ​വാ​ട് കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് നി​ര്‍​ത്തിവ​ച്ചി​രു​ന്നു. പി​ന്നീ​ട് ഓ​ഗ​സ്റ്റ് 14ന് ​ആ​രം​ഭി​ച്ച പ്ര​ദ​ര്‍​ശ​നം ന​വം​ബ​ര്‍ മു​പ്പ​ത് വ​രെ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ പ​ത്ത് മു​ത​ല്‍ വൈ​കി​ട്ട് ആ​റുവ​രെ​യാ​ണ് ന​ട​ക്കു​ക.