ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ​മെ​ന്ന്
Saturday, October 16, 2021 9:50 PM IST
മ​ങ്കൊ​മ്പ്: ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ട്ടി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലേ​യ്ക്കു മാ​റ്റി​ത്താ​മ​സി​പ്പി​ക്ക​ണ​മെ​ന്ന് കു​ട്ട​നാ​ട് അ​തി​ജീ​വ​ന കൂ​ട്ടാ​യ്മ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്‌​സ്, എ​ൻ​ഡി​ആ​ർ​എ​ഫ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സേ​വ​നം ഇ​തി​നാ​യി വി​നി​യോ​ഗി ക്ക​ണം.

വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ളെ മാ​റ്റു​ന്ന​തി​നു വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട​ഭ്യ​ർ​ത്ഥി​ച്ചു. ജി. ​മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ര​ജ​നി പ്ര​ദീ​പ്, ബി​നു എ​സ്. ചെ​ക്കാ​ല​യി​ൽ, വി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ശ്രീ​കു​മാ​ർ പി​ള്ള, ബി. ​റ​ഫീ​ഖ്, വി​നോ​ദ് പെ​രു​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.