ച​ക്കു​ള​ത്തു​കാ​വി​ല്‍ പൊ​ങ്കാ​ല ന​വം​ബ​ര്‍ 19 ന്
Saturday, October 16, 2021 9:50 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ന​വം​ബ​ര്‍ 19 ന് ​ന​ട​ക്കും. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന്റെ ന​ട​ത്തി​പ്പി​ന് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കു പ്ര​ത്യേ​കം ക​ലം വ​ച്ച് പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ ഏ​ഴു വാ​ര്‍​പ്പു​ക​ളി​ലാ​യി ത​യാ​റാ​ക്കു​ന്ന പ​ണ്ടാ​ര പൊ​ങ്കാ​ല​യി​ല്‍ എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കും പേ​രും നാ​ളും ന​ല്‍​കി പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. പൊ​ങ്കാ​ല​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ത​ര്‍​ക്ക് പ്ര​ത്യേ​കം കൗ​ണ്ട​റു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പൊ​ങ്കാ​ല ദി​വ​സം പു​ല​ര്‍​ച്ചെ മൂ​ന്നി​ന് നി​ർ​മാ​ല്യ ദ​ര്‍​ശ​നം. തു​ട​ര്‍​ന്ന് വി​ശേ​ഷാ​ല്‍ പൂ​ജ​ക​ള്‍​ക്കു ശേ​ഷം രാ​വി​ലെ ഏ​ഴി​നു ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ല്‍ നി​ന്നും ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി​മാ​രാ​യ രാ​ധ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യും പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്കു അ​ഗ്നി പ​ക​ര്‍​ന്ന് പൊ​ങ്കാ​ല​ക്കു തു​ട​ക്കം കു​റി​ക്കും. കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പം തെ​ളി​ക്കും. ‌

പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ബി​ന്ദു മ​നോ​ജും നി​ര്‍​വ​ഹി​ക്കും. പൊ​ങ്കാ​ല നി​വേ​ദ്യ​വും മ​റ്റു സ​മ​ര്‍​പ്പ​ണ​ങ്ങ​ള്‍​ക്കും മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത് ബി. ​ന​മ്പൂ​തി​രി എ​ന്നി​വ​ര്‍ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പൊ​ങ്കാ​ല ത​യാ​റാ​യി ക​ഴി​യു​മ്പോ​ള്‍ എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ക്കും പ്ര​സാ​ദ വി​ത​ര​ണം ന​ട​ത്തു​ന്ന​താ​ണ്. തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ത്തി​ല്‍ ഉ​ച്ച​ദീ​പാ​രാ​ധ​ന​യും ദി​വ്യാ​ഭി​ഷേ​ക​വും ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ കാ​ര്‍​ത്തി​ക സ്തം​ഭം ക​ത്തി​ക്കു​ന്ന ച​ട​ങ്ങ് യു​എ​ന്‍ വി​ദ​ഗ്ദ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി.​വി ആ​ന​ന്ദ​ബോ​സ് നി​ര്‍​വ​ഹി​ക്കും.