മ​രി​യാ​പു​രം വെ​ട്ടിതോ​ട്ടാ​യ്ക്ക​രി പാ​ട​ശേ​ഖ​ര നി​വാ​സി​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ല്‍
Saturday, October 16, 2021 9:53 PM IST
എ​ട​ത്വ: ക​ര​കാ​ണാ​തെ പാ​ട​ശേ​ഖ​ര നി​വാ​സി​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ല്‍. മ​രി​യാ​പു​രം വെ​ട്ടി തോ​ട്ടാ​യ്ക്ക​രി പാ​ട​ശേ​ഖ​ര നി​വാ​സി​ക​ളാ​ണ് ക​ര​കാ​ണാ​തെ വെ​ള്ള​ക്കെ​ട്ടി​ല്‍ ക​ഴി​യു​ന്ന​ത്. എ​ട​ത്വ, ത​ക​ഴി പ​ഞ്ചാ​യ​ത്തു​ക​ള്‍ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന മ​രി​യാ​പു​രം വെ​ട്ടി തോ​ട്ടാ​യ്ക്ക​രി പാ​ട​ശേ​ഖര​ത്തെ 30 കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. പാ​ട​ത്തു കൃ​ഷി​യി​ല്ലെ​ങ്കി​ല്‍ വീ​ടി​നു ചു​റ്റും മു​ട്ടോ​ളം വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കും.
പാ​ട​ത്തി​ന് തെ​ക്കു​വ​ശം പ​മ്പാ​ന​ദി​യു​ടെ തീ​ര​മാ​ണ്. ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ വീ​ടി​ന്‍റെ പ​രി​സ​രം വെ​ള്ള​ക്കെ​ട്ടി​ലാ​കും. ചാ​ക്കി​ല്‍ മ​ണ്ണു​നി​റ​ച്ചാ​ണ് ന​ദി​യി​ല്‍ നി​ന്നു​ള്ള ഒ​ഴു​ക്ക് ത​ട​യു​ന്ന​ത്. പാ​ട​ശേ​ഖ​ര ന​ടു​വി​ല്‍ 20 കു​ടും​ബ​ങ്ങ​ളും പു​റം​ബ​ണ്ടി​ല്‍ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളും താ​മ​സി​ക്കു​ന്നു​ണ്ട്. മ​ഴ സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ വെ​ള്ളം കെ​ട്ടി​ക്കിടക്കു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. ഒ​ക്‌ടോ​ബ​ര്‍ ര​ണ്ടി​നു പാ​ടം മ​ട​വീ​ണ​തോ​ടെ ക​ഴി​ഞ്ഞ ഒ​ന്ന​ര ആ​ഴ്ച​യാ​യി​ താ​മ​സ​ക്കാ​ര്‍ ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. മ​ഴ ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് പാ​ട​ശേ​ഖ​ര നി​വാ​സി​ക​ള്‍ ക​ഴി​യു​ന്ന​ത്. പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃത്വ​ത്തി​ല്‍ താ​മ​സ​ക്കാ​ര്‍ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണെ​മെ​ന്നാ​ണ് പാ​ട​ശേ​ഖ​ര നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.