കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പി​ൽ വർധന
Tuesday, October 19, 2021 10:20 PM IST
മ​ങ്കൊ​മ്പ്‍്/എടത്വ: മ​ഴ മാ​റി​നി​ന്ന​തോടെ നേരിയ ആശ്വാസം. ക​ക്കി, പ​മ്പ ഡാ​മു​ക​ള്‍ തു​റ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​പ്പ​ര്‍ കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രുന്നുണ്ട്. ഇ​ന്നു മു​ത​ല്‍ മ​ഴ ശ​ക്തി​പ്രാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭീ​തിക്ക് അ​യ​വുമില്ല.

ഇ​ന്ന​ലെ പ​ക​ൽ കു​ട്ട​നാ​ടി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ അ​ര​യ​ടി​യി​ൽ താ​ഴെ​യാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്. ഇ​വി​ടെ അ​ത്യാ​വ​ശ്യം യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ്ക്കു തെ​ല്ലൊ​രാ​ശ്വാ​സ​മു​ണ്ട്. എ​ന്നാ​ൽ കു​ട്ട​നാ​ടി​ന്‍റെ മ​ധ്യ​ഭാ​ഗ​മാ​യ പു​ളി​ങ്കു​ന്ന്, മ​ങ്കൊ​മ്പ്, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ഇ​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ ജ​ല​നി​ര​പ്പി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​മു​ണ്ട്.

പൊ​തു​വെ താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടെ നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​ക്ക​ഴി​ഞ്ഞു. റോ​ഡ് ഗ​താ​ഗ​തം ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ട​താ​ണ് ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ഇ​ര​ട്ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​നി​ടെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ൾ തേ​ടി പ​ലാ​യ​നം ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​മുണ്ട്.

പു​ളി​ങ്കു​ന്ന്, മ​ങ്കൊ​മ്പ്, കാ​യ​ൽ​പ്പു​റം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് കാ​വാ​ല​ത്തെ​ത്തി വേ​ണം സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു പോ​കു​വാ​ൻ. കാ​വാ​ല​ത്തു നി​ന്നും കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തും ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ന്നാ​ൽ മു​ള​യ​്ക്കാം​തു​രു​ത്തി വാ​ല​ടി റോ​ഡു ക​ട​ന്നു​പോ​കു​ന്ന കോ​ഴി​ച്ചാ​ൽ തെ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു വെ​ള്ളം ക​വി​ഞ്ഞു ക​യ​റു​ന്ന​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ട്.

കി​ഴ​ക്കു​നി​ന്നും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ക​ട​ലി​ലേ​ക്കു സു​ഗ​മ​മാ​യി ഒ​ഴു​കു​ന്ന​തും ജ​ല​നി​ര​പ്പു ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​തി​രി​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. മു​ൻ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു വെ​ള്ളം തെ​ളി​ഞ്ഞു തു​ട​ങ്ങി​യ​തും പ്ര​തീ​ക്ഷ​യ്ക്കു വ​ക ന​ൽ​കു​ന്നു. എ​ന്നാ​ൽ ഡാ​മു​ക​ൾ തു​റ​ന്ന​ത് കു​ട്ട​നാ​ടി​നെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന​ത് ആ​ശ​ങ്ക​യാ​യി ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. നി​യ​ന്ത്രി​ത അ​ള​വി​ലാ​യ​തി​നാ​ൽ ജ​ല​നി​ര​പ്പ് അ​ധി​കം ഉ​യ​ർ​ത്താ​തെ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഏ​വ​രും.

റ​വ​ന്യു വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം വാ​ര്‍​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചാ​ണ് ദു​രി​ത ബാ​ധി​ത​രെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത്. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​നി​യു​ള്ള​വ​രെ പാ​ര്‍​പ്പി​ക്കാ​ന്‍ ക്യാ​മ്പു​ക​ളി​ല്‍ പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദു​രി​ത ബാ​ധി​ത​രാ​യ കി​ട​പ്പ് രോ​ഗി​ക​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്.

സ​ബ് ക​ള​ക്ട​ര്‍ സൂ​ര​ജ് ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു സം​ഘ​വും കു​ട്ട​നാ​ട്ടി​ലെ ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്താ​ന്‍ എ​ത്തി​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദു​രി​ത ബാ​ധി​ത​രെ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത്. ത​ല​വ​ടി, മു​ട്ടാ​ര്‍ , എ​ട​ത്വ, ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. തു​ലാ​മ​ഴ ശ​ക്തി പ്രാ​പി​ച്ചാ​ല്‍ കു​ട്ട​നാ​ട്ടു​കാ​ര്‍ വീ​ണ്ടും ക​ടു​ത്ത ദു​രി​ത​ത്തി​ലാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.