പു​ന്ന​പ്ര-​വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണ​ത്തി​ന് ഇ​ന്നു പ​താ​ക​യു​യ​രും
Tuesday, October 19, 2021 10:20 PM IST
അ​മ്പ​ല​പ്പു​ഴ: എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് പു​ന്ന​പ്ര-​വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി വാ​രാ​ച​ര​ണ​ത്തി​ന് സി.​എ​ച്ച്. ക​ണാ​ര​ൻ ദി​ന​മാ​യ ഇ​ന്നു പ​താ​ക ഉ​യ​രും. പു​ന്ന​പ്ര​യി​ലെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ​താ​ക പു​റ​ക്കാ​ട് വാ​രാ​ച​ര​ണ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​അ​ശോ​ക​നി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റ് പി. ​സു​രേ​ന്ദ്ര​ൻ വൈ​കു​ന്നേ​രം നാ​ലി​ന് തോ​ട്ട​പ്പ​ള്ളി​യി​ൽ ഏ​റ്റു​വാ​ങ്ങും.
വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യി​ൽ സ​മ​ര​ഭൂ​മി​യി​ൽ എ​ത്തി​ക്കും. കൊ​ടി​മ​രം പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ ശ്യാ​മ​ള​യി​ൽ നി​ന്നും വാ​രാ​ച​ര​ണ​ക്ക​മ്മി​റ്റി സെ​ക്ര​ട്ട​റി ടി.​എ​സ്. ജോ​സ​ഫ് ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന് ഇ.​കെ. ജ​യ​ൻ പ​താ​ക ഉ​യ​ർ​ത്തും. മ​ണ്ഡ​പ​ത്തി​ൽ ചേ​രു​ന്ന സി.​എ​ച്ച്.​ക​ണാ​ര​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ. ​ഓ​മ​ന​ക്കു​ട്ട​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച ന​ട​ത്തു​ന്ന വ​നി​താ സെ​മി​നാ​ർ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഡ്വ. ഷീ​ബാ രാ​കേ​ഷ് അ​ധ്യ​ക്ഷ​യാ​കും. പൊ​തു​സ​മ്മേ​ള​നം എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​നം രാ​ജേ​ന്ദ്ര​ൻ അ​നു​സ്മ​ര​ണം ന​ട​ത്തും.