മ​ഴ ശ​ക്ത​മാ​കു​മെ​ന്നു പ്ര​വ​ച​നം; കുട്ടനാടിനു നെ​ഞ്ചി​ടി​പ്പേ​റു​ന്നു
Tuesday, October 19, 2021 10:20 PM IST
ച​ങ്ങ​നാ​ശേ​രി: മ​ഴ ശ​ക്ത​മാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം കു​ട്ട​നാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യേ​റ്റു​ന്നു. ഇ​ന്നും നാ​ളെ​യു​മാ​ണ് വ​ൻ​തോ​തി​ൽ മ​ഴ​പെ​യ്യു​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യ​ത് അ​ൽ​പം ആ​ശ്വാ​സ​മാ​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത വെ​ള്ള​പ്പൊ​ക്ക ദു​രി​ത മേ​ഖ​ല​ക​ളി​ലെ ജ​ന​ത​യു​ടെ നെ​ഞ്ചി​ടി​പ്പ് വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.
മ​ഴ​യ്ക്ക് ശ​മ​നം ഉ​ണ്ടാ​യ​തു​മൂ​ലം കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് അ​പ്പ​ർ​കു​ട്ട​നാ​ട് നി​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​റാ​ൽ, വെ​ട്ടി​ത്തു​രു​ത്ത്, പു​ളി​ങ്കു​ന്ന്, കാ​വാ​ലം, മ​ങ്കൊ​ന്പ് മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് കൂ​ടി​യ​താ​യാ​ണ് ആ​ളു​ക​ൾ പ​റ​യു​ന്ന​ത്.
ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡ് ഉ​ൾ​പ്പെ​ടെ വി​വി​ധ റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. എ​സി റോ​ഡി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ൽ നി​ന്നും ആ​ല​പ്പു​ഴ സെ​ക്ട​റി​ലേ​ക്ക് ഇ​ന്ന​ലെ​യും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​ല്ല. മ​ഴ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് മൈ​ക്കി​ലൂ​ടെ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി​.