ക്യാ​ന്പു​ക​ളി​ൽ 128 കു​ടും​ബ​ങ്ങ​ളി​ലെ 1414 അം​ഗ​ങ്ങ​ൾ
Tuesday, October 19, 2021 10:24 PM IST
ച​ങ്ങ​നാ​ശേ​രി: താ​ലൂ​ക്കി​ലെ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.
പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും ച​ങ്ങ​നാ​ശേ​രി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളു​മാ​യ എ.​സി കോ​ള​നി, മ​ന​യ്ക്ക​ച്ചി​റ, പൂ​വം, ന​ക്രാ​ൽ പു​തു​വ​ൽ, അം​ബേ​ദ്ക​ർ കോ​ള​നി പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി ജ​ന​ങ്ങ​ളെ നേ​രി​ൽ​ക്ക​ണ്ട് അ​വ​ർ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ല​രും ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​വു​ന്നി​ല്ല. ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
നി​ല​വി​ൽ താ​ലൂ​ക്കി​ൽ എ​ട്ട് ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 128 കു​ടും​ബ​ങ്ങ​ളി​ലെ 1414 അം​ഗ​ങ്ങ​ളാ​ണ് ക്യാ​ന്പി​ലു​ള്ള​ത്. അ​വ​ർ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ക്യാ​ന്പി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ​ബ് മൈ​ക്കി​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു സു​ജി​ത്ത്, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​രും എം​എ​ൽ​എ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.