ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വി​ന് സ്റ്റേ
Tuesday, October 19, 2021 10:24 PM IST
തു​റ​വൂ​ർ: തു​റ​വൂ​ർ മ​ഹാ ക്ഷേ​ത്ര​ത്തി​ലെ ദീ​പാ​വ​ലി വ​ലി​യ മ​ഹോ​ത്സ​വ ന​ട​ത്തി​പ്പി​ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി ഉ​ത്ത​ര​വ് കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. 24നു ​തൃ​ക്കൊ​ടി​യേ​റ്റോ​ടെ തു​ട​ങ്ങി ന​വം​ബ​ർ മൂ​ന്നി​നു ദീ​പാ​വ​ലി വ​ലി​യ വി​ള​ക്കും നാ​ലി​നു തി​രു​വാ​റാ​ട്ടോ​ടും​കൂ​ടി അ​വ​സാ​നി​ക്കേ​ണ്ട തി​രു​വു​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. ഹൈ​ക്കോ​ട​തി ത​ന്നെ 2018ൽ ​പി​രി​ച്ചു​വി​ട്ട, വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഭ​ക്ത​ജ​ന​സ​മി​തി​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ താ​ത്പ​ര്യ​ക്കാ​രാ​യ​വ​രെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി ദേ​വ​സ്വം ബോ​ർ​ഡ് നാ​ലി​നു ഏ​ക​പ​ക്ഷീ​യ​മാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.തു​റ​വൂ​ർ ക​ണ്ണ​മം​ഗ​ല​ത്ത് ശി​വ​പ്ര​സാ​ദാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വു തേ​ടി റി​ട്ട് പെ​റ്റീ​ഷ​ൻ ഫ​യ​ൽ ചെ​യ്ത​ത്.