തേ​വേ​രി-​ത​ണ്ട​പ്ര പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട വീ​ണു
Wednesday, October 20, 2021 10:19 PM IST
ഹ​രി​പ്പാ​ട്: ചെ​റു​ത​ന കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ 400 ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ പ്ര​ധാ​ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ലൊ​ന്നാ​യ തേ​വേ​രി-​ത​ണ്ട​പ്ര പാ​ട​ശേ​ഖ​രത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ട വീ​ണു. ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​മാ​യി കൊ​യ്ത്തി​നു പാ​ക​മാ​യ പാ​ട​ശേ​ഖ​രം തോ​രാ​മ​ഴ​യെ തു​ട​ർ​ന്ന് കൊ​യ്ത്ത് ന​ട​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ളം വ​റ്റി​ച്ച് ക​ർ​ഷ​ക​ർ ബ​ണ്ടു​ക​ൾ​ക്കു കാ​വ​ലി​രി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു​ള്ള തോ​ടി​ന്‍റെ പു​റം ബ​ണ്ടി​ലാ​ണ് 30 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്.
ഉ​ട​ൻത​ന്നെ ക​ർ​ഷ​ക​ർ ഒ​ത്തു​കൂ​ടി മ​ട അ​ട‌്ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ട പൂ​ർ​ണ​മാ​യും അ​ട​യ്ക്കാ​നാ​യി. മേ​ഖ​ല​യി​ൽ ര​ണ്ടാം കൃ​ഷി​യി​റ​ക്കി​യ അ​പൂ​ർ​വം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് തേ​വേ​രി-​ത​ണ്ട​പ്ര. കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ അ​ട​ക്കം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കൊ​യ്ത്ത് കൃ​ത്യ​സ​മ​യ​ത്തു ന​ട​ക്കാ​ത്ത​തി​നാ​ൽ ഭൂ​രി​ഭാ​ഗം നെ​ൽ​ച്ചെ​ടി​ക​ളും നി​ലം​പൊ​ത്തി​ക്ക​ഴി​ഞ്ഞു.
മ​ട​വീ​ഴ്ച​കൂ​ടി ഉ​ണ്ടാ​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്കു വ​ൻ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്തും ക​ഴു​ത്ത​റ​പ്പ​ൻ പ​ലി​ശ​യ്ക്ക് പ​ണം ക​ടം വാ​ങ്ങി​യു​മാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട സ​ഹാ​യം ചെ​യ്യ​ണ​മെ​ന്നാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ ആ​വ​ശ്യം. ഉ​ദ്ദേ​ശം ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
ഹ​രി​പ്പാ​ട്: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കൃ​ഷിനാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. കൊ​യ്യാ​ന്‍ പാ​ക​മാ​യ 400 ഏ​ക്ക​റി​ലെ നെ​ല്‍​കൃ​ഷി പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു. മ​റ്റു കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും വ​ൻ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ക​ര്‍​ഷ​ക​രു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ​യും സ്വ​പ്ന​ത്തി​ന്‍റെ​യും തീ​രാ​ന​ഷ്ട​ത്തി​നു എ​ത്ര​യും പെ​ട്ടെ​ന്നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​റെ ഫോ​ണി​ൽ വി​ളി​ച്ചു സ്ഥി​തി വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.