ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ എം​എ​ല്‍​എ​യും ക​ള​ക്ട​റും സ​ന്ദ​ര്‍​ശി​ച്ചു
Wednesday, October 20, 2021 10:19 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ​യും ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​റും സ​ന്ദ​ര്‍​ശി​ച്ചു. നി​ല​വി​ല്‍ മ​ങ്കൊ​മ്പ് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു​വി​ഭാ​ഗ​മാ​യി തി​രി​ച്ചാ​ണ് ഇ​വ​ർ​ക്കു താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 53 മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഇ​വി​ടെ എ​ത്തി​യി​ട്ടു​ള്ള​ത്.

മ​ഴ മാ​റി നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി തൊ​ഴി​ലാ​ളി​ക​ള്‍ അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ദി​വ​സം കൂ​ടി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷം മ​ട​ക്ക​യാ​ത്ര സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് എം​എ​ല്‍​എ​യും ക​ള​ക്ട​റും അ​റി​യി​ച്ചു. ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ എ​സ്. അ​ഞ്ജു, സ​ബ് ക​ള​ക്ട​ര്‍ സൂ​ര​ജ് ഷാ​ജി, ത​ഹ​സി​ല്‍​ദാ​ര്‍ ടി.​ഐ. വി​ജ​യ​സേ​ന​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. സു​ഭാ​ഷ്, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.