വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കും
Wednesday, October 20, 2021 10:22 PM IST
തു​റ​വൂ​ർ: അ​പ​ക​ടാ​വ​സ്ഥ​യി​ൽ ഉ​ള്ള വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കും. മാ​ക്കേ​ക്ക​വ​ല സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നു കു​ത്തി​യ​തോ​ട് സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന 33 കെ​വി വൈ​ദ്യു​തി ലൈ​നി​ന്‍റെ കാ​ടാ​തു​രു​ത്ത് ഭാ​ഗ​ത്തു കൂ​ടി ക​ട​ന്നു​പോ​കു​ന്ന പോ​സ്റ്റു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.
നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​രൂ​ർ എം​എ​ൽ​എ​ൽ ദ​ലീ​മ ജോ​ജോ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും വൈ​ദ്യു​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്ന വി​വ​രം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ വ​കു​പ്പു മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി തൂ​ണു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.