ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​യ​ട​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Wednesday, October 20, 2021 10:22 PM IST
കാ​യം​കു​ളം: യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി തീ​ർ​ന്ന ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ള​ട​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. കാ​യം​കു​ളം ചി​റ​ക്ക​ട​വ് ജം​ഗ്‌​ഷ​നി​ലെ റോ​ഡി​ലെ കു​ഴി​ക​ളാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ച​ത്. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​തേ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ കു​ഴി​ക​ൾ അ​ട​ച്ച് പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ൽ​മാ​ൻ പോ​ന്നേ​റ്റി​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​നൗ​ഫ​ൽ, അ​രി​താ ബാ​ബു, ജി​ല്ലാ സെ​ക്ര​ട്ട​റി അ​സീം നാ​സ​ർ, നി​തി​ൻ പു​തി​യി​ടം, സ​ജീ​ബ് ഷാ​ജ​ഹാ​ൻ, അ​ഫ്സ​ൽ പ്ലാ​മൂ​ട്ടി​ൽ, വൈ​ശാ​ഖ് പ​ത്തി​യൂ​ർ, കൃ​ഷ്ണ അ​നൂ​പ്, ദീ​പ​ക് എ​രു​വ, അ​ജി​മോ​ൻ, അ​ഖി​ൽ ദേ​വ്, മേ​ഘ ര​ഞ്ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.