ഹ​യ​ർ സെ​ക്കൻഡ​റി ഇ​ന്‍റ​ർ​വ്യൂ
Wednesday, October 20, 2021 10:22 PM IST
കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ഭാ​​ഗ​​ത്തി​​ലെ ബൈ ​​ട്രാ​​ൻ​​സ്ഫ​​ർ മു​​ഖേ​​ന​​യു​​ള്ള നി​​യ​​മ​​ന​​ങ്ങ​​ൾ​​ക്കാ​​യി സോ​​ഷ്യാ​​ള​​ജി: സീ​​നി​​യ​​ർ ഒ​​ന്ന്, ഇ​​ക്ക​​ണോ​​മി​​ക്സ്: സീ​​നി​​യ​​ർ ഒ​​ന്ന്, ഇ​​ക്ക​​ണോ​​മി​​ക്സ്: ജൂ​​ണി​​യ​​ർ ഒ​​ന്ന്, കൊ​​മേ​​ഴ്സ്: ജൂ​​ണി​​യ​​ർ-​​ര​​ണ്ട്, കെ​​മി​​സ്ട്രി: സീ​​നി​​യ​​ർ-​​ഒ​​ന്ന്, കെ​​മി​​സ്ട്രി ജൂ​​ണി​​യ​​ർ-​​ര​​ണ്ട് എ​​ന്നി വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ 26ന് ​​കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ്മെ​​ന്‍റ് ഓ​​ഫീ​​സി​​ൽ ന​​ട​​ക്കും. നി​​യ​​മ​​ന​​ത്തി​​ന് നി​​ർ​​ദി​​ഷ്ട യോ​​ഗ്യ​​ത​​യു​​ള്ള ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജു​​മെ​​ന്‍റി​​ലെ അ​​ധ്യാ​​പ​​ക​​ർ, പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​രു​​ടെ സാ​​ക്ഷ്യ​​പ​​ത്രം സ​​ഹി​​തം ഹാ​​ജ​​രാ​​കേ​​ണ്ട​​താ​​ണെ​​ന്നു കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ അ​​റി​​യി​​ച്ചു.