കാ​വാ​ല​ത്തെ ജ​ങ്കാ​ർ ഇ​ന്നു​ നി​ർ​ത്തും
Friday, October 22, 2021 1:07 AM IST
മ​ങ്കൊ​മ്പ്: ജ​ല​നി​ര​പ്പു ഉ​യ​ർ​ന്നെന്ന കാ​ര​ണ​ത്താ​ൽ ഇ​ന്നു മു​ത​ൽ കാ​വാ​ല​ത്തെ ജ​ങ്കാ​ർ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കും. ഇ​തു സം​ബ​ന്ധി​ച്ച നോ​ട്ടീ​സ് ഇ​ന്ന​ലെ ക​രാ​റു​കാ​ര​ൻ ക​ട​വി​ൽ പ​തി​ച്ചു. എ​ന്നാ​ൽ സ​ർ​വീ​സ് നി​ർ​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും വ്യാ​പ​ക​മാ​കു​ന്നു ണ്ട്. ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കാ​ര്യ​മാ​യ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ നേ​രി​ടാ​ത്ത പ്ര​ദേ​ശ​മാ​യി​രു​ന്നു കാ​വാ​ലം, നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ. എ​സി റോ​ഡി​ൽ ഗ​താ​ഗ​തം നി​ല​ച്ച​തോ​ടെ വെ​ളി​യ​നാ​ട്, പു​ളി​ങ്കു​ന്ന്, ച​മ്പ​ക്കു​ളം, രാ​മ​ങ്ക​രി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ജ​ന​ങ്ങ​ൾ പ്ര​ള​യ​ഭൂ​മി​യി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ കാ​വാ​ലം വ​ഴി​യാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്.
കാ​വാ​ലം, നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യ പു​ളി​ങ്കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ന്ന​തി​നും ജ​ങ്കാ​റി​ന്‍റെ അ​ഭാ​വം ത​ട​സ​മാ​കും. ജ​ങ്കാ​ർ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്‌​ക്കേ​ണ്ട അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​വി​ലി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ വാ​ദം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ജ​ല​നി​ര​പ്പി​നെ​ക്കാ​ൾ കാ​ര്യ​മാ​യ വ്യ​ത്യാ​സം നി​ല​വി​ലി​ല്ല. മ​റി​ച്ചു ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ൾ ഇ​പ്പോ​ൾ ജ​ല​നി​ര​പ്പു താ​ഴ്ന്ന നി​ല​യി​ലാ​ണ്. ജ​ങ്കാ​ർ ക​ട​വ് ക​ഴി​ഞ്ഞ വ​ർ​ഷം ഉ​യ​ർ​ത്തി​യ​തോ​ടെ ക​ട​വും, പ്ലാ​റ്റ്‌​ഫോ​മും ത​മ്മി​ൽ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മി​ല്ല. എ​ന്നാ​ൽ ജ​ങ്കാ​റി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റാ​നു​പ​യോ​ഗി​ക്കു​ന്ന ഇ​രു​മ്പു കേ​ഡ​റി​നു നീ​ള​ക്കു​റ​വു​ള്ള​താ​ണ് പ്ര​യാ​സ​ങ്ങ​ൾ​ക്കു കാ​ര​ണ​മെന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നത്.
നീ​ള​മു​ള്ള കേ​ഡ​റു​ക​ളു​ണ്ടെ​ങ്കി​ൽ ക​ട​വും, ജ​ങ്കാ​റും ത​മ്മി​ലു​ള്ള ഉ​യ​ര​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കാ​നാ​കും. കാ​ര്യ​മാ​യ മ​ഴ​യി​ല്ലാ​ത്ത​തും, കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വും കു​റ​ഞ്ഞ​തും വ​രും ദി​വ​സ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പു താ​ഴാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നു​മാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​വ​ശ്യ സ​ർ​വീ​സാ​യി ക​ണ്ടു ജ​ങ്കാ​റി​ന്റെ പ്ര​വ​ർ​ത്ത​നം തു​ട​ര​ണ​മെ​ന്നു ത​ന്നെ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.