നടപ്പാത കൈയേറി പാർക്കിംഗ്
Friday, October 22, 2021 1:08 AM IST
അ​ന്പ​ല​പ്പു​ഴ: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ന​ട​പ്പാ​ത മ​ത്സ്യവാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​യി മാ​റി. വ​ള​ഞ്ഞവ​ഴി മു​ത​ൽ പു​റ​ക്കാ​ട് വ​രെ​യാ​ണ് ​അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്. ഒ​രുവ​ർ​ഷം മു​ൻ​പാ​ണ് പൊ​തുമ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് ഇ​വി​ടെ​ങ്ങ​ളി​ൽ ഇ​ന്‍റ​ർലോ​ക്ക് പാ​കി ന​വീ​ക​ര​ണം ന​ട​ന്ന​ത്.​ തൊ​ട്ടുപി​ന്നാ​ലെ ഇ​വി​ടെ മ​ത്സ്യവാ​ഹ​ന​ങ്ങ​ൾ സ്ഥി​ര​മാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത് ദീ​പി​ക റി​പ്പോ​ർ​ട്ടു ചെ​യ്ത​തി​നു പി​ന്നാ​ലെ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പും പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു.
എ​ന്നാ​ൽ, ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി പ​രി​ശോ​ധ​ന നി​ല​ച്ച​തോ​ടെ ജം​ഗ്ഷ​ൻ വീ​ണ്ടും മ​ത്സ്യവാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​യി മാ​റി. ദേ​ശീ​യപാ​ത​യോ​ര​ത്ത് ഈ ​രീ​തി​യി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ന​ട​ന്നി​ട്ടും പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.​ ഇ​തി​നെ​തി​രേ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കാ​ക്കാ​ഴം താ​ഴ്ച​യി​ൽ ന​സീ​ർ ഗ​താ​ഗ​ത​ക്ക​മ്മീ​ഷ​ണ​ർ, പൊ​തു​മ​രാ​മ​ത്തുവ​കു​പ്പ് ചീ​ഫ് എ​ൻജിനിയ​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി.