മാ​വേ​ലി​ക്ക​ര ബ്ലോ​ക്കി​ൽ കൃ​ഷിനാ​ശം മൂ​ന്നു​കോ​ടി​ക്കും മു​ക​ളി​ലേ​ക്ക്
Friday, October 22, 2021 1:08 AM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ബ്ലോ​ക്കി​ലെ കൃ​ഷി​നാ​ശ​ത്തി​ന്‍റെ ക​ണ​ക്ക് മൂ​ന്നു​കോ​ടി​ക്കും മു​ക​ളി​ലേ​ക്ക് പോ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ര്‍. പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു തു​ട​രു​ന്ന​തി​നാ​ൽ അ​വ​സാ​ന​ഘ​ട്ട വി​ല​യി​രു​ത്ത​ലി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. നി​ല​വി​ൽ മാ​വേ​ലി​ക്ക​ര-​ചെ​ങ്ങ​ന്നൂ​ർ മേ​ഖ​ല​ക​ളി​ൽ കാ​ര്യ​മാ​യ കൃ​ഷി​നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്.
ഇ​തി​നി​ടെ എം​എ​ല്‍​എ​മാ​രാ​യ എം.​എ​സ്. അ​രു​ണ്‍​കു​മാ​റും യു. ​പ്ര​തി​ഭ​യും ജി​ല്ലാ ക​ള​ക്ട​റും മ​ണ്ഡ​ല​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ​ത്തി ദു​രി​ത​ബാ​ധി​ത​രെ സ​ന്ദ​ർ​ശി​ച്ചു. മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഹോ​ഡ്ജ​സ് എ​ച്ച്എ​സി​ലെ ക്യാ​മ്പി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. വെ​ള്ള​പ്പൊ​ക്കം മൂ​ല​മു​ണ്ടാ​യ പ്ര​യാ​സ​ങ്ങ​ള്‍ ക്യാ​മ്പി​ലു​ള്ള​വ​ര്‍ ഇ​രു​വ​രെ​യും ധ​രി​പ്പി​ച്ചു.
മ​ണ്ഡ​ല​ത്തി​ലെ ക്യാ​മ്പു​ക​ള്‍ ന​ല്ല നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം മി​ക​ച്ച നി​ല​യി​ല്‍ ജ​ന​ത്തി​നു ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ത​ഹീ​ല്‍​സാ​ര്‍ എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ ബി​നു ഗോ​പാ​ല​കൃ​ഷ്ണ​ന്‍​എ​ന്നി​വ​രും ക​ള​ക്ട​ര്‍​ക്കും എം​എ​ല്‍​എ​യ്ക്കു​മൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. താ​ലൂ​ക്കി​ലെ ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം 26 ആ​യി തു​ട​രു​ക​യാ​ണ്. ക്യാ​മ്പു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ക്യാ​മ്പി​ലെ​ത്തി​യ കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ട്. ബു​ധ​നാ​ഴ്ച വ​രെ 812 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി 2501 ആ​ളു​ക​ള്‍ താ​ലൂ​ക്കി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ലു​ണ്ട്. നി​ല​വി​ല്‍ ജ​ല​നി​ര​പ്പ് താ​ഴു​ന്നു​ണ്ടെ​ങ്കി​ലും മ​ഴ തു​ട​ർ​ന്നാ​ൽ ക്യാ​മ്പു​ക​ള്‍ തു​ട​രേ​ണ്ടി വ​രും. കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ആ​ഞ്ഞി​ലി​പ്ര ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ ക്യാ​മ്പ് അ​ഡ്വ. യു ​പ്ര​തി​ഭ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു.
പ​ത്തി​യൂ​ർ എ​രു​വ ചീ​പ്പു​ക​ൾ തു​റ​ന്ന​തി​നാ​ൽ ക​രി​പ്പു​ഴ,ക​ണ്ണ​മം​ഗ​ലം മേ​ഖ​ല​ക​ളി​ലെ പു​ഞ്ച​ക​ളി​ൽ നി​ന്നും കു​ടു​ത​ൽ വെ​ള്ള​മൊ​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ട​ക്കേ​തു​ണ്ട​ത്ത് നി​ന്നും ഏ​താ​നും കു​ടും​ബ​ങ്ങ​ളെ കൂ​ടി വ​ട​ക്കേ​തു​ണ്ടം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പാ​രി​ഷ് ഹാ​ളി​ലെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യേ​ക്കും