പീ​ഡ​ന​ക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, October 22, 2021 10:33 PM IST
മാ​ന്നാ​ർ: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പ്ര​ണ​യം ന​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മാ​ന്നാ​ർ പാ​വു​ക്ക​ര കൊ​ച്ചു വീ​ട്ടി​ൽ തെ​ക്കേ​തി​ൽ രാ​ജീ​വാ(30)​ണ്‌ അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച് ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ഫോ​ട്ടോ​ക​ൾ ഫേ​സ്ബു​ക്കി​ൽ ഇ​ടു​ക​യും തു​ട​ർ​ന്ന് മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പിക്കുകയും ചെയ്തെന്നുമാ​ണ് പ​രാ​തി. പ​രാ​തി ന​ൽ​കി​യ​തേ​ടെ യു​വാ​വ് മാ​ന്നാ​റി​ൽനി​ന്നും മു​ങ്ങി. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ഴി​ക്കോ​ട്ടുനി​ന്നു ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. സി​ഐ ജി.​സു​രേ​ഷ് കു​മാ​ർ, എ​സ് ഐ​മാ​രാ​യ സു​നു മോ​ൻ, ജോ​ൺ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.