പ​രാ​തിപ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന്
Friday, October 22, 2021 10:33 PM IST
ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തും ചേ​ർ​ത്ത​ല ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത​മാ​യി മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട അ​ദാ​ല​ത്ത് ഇ​ന്ന് 10.30ന് ​വെ​ള്ളി​യാ​കു​ളം യുപി സ്കൂ​ളി​ൽ ചേ​ർ​ത്ത​ല ഡി​വൈഎ​സ്പി ടി.​ബി. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്തി​ലെ 1, 2, 3, 4, 20, 21, 22, 23 വാ​ർ​ഡു​ക​ളി​ൽനി​ന്നു​ള്ള പ​രാ​തി​ക​ളാ​ണ് ആ​ദ്യഘ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക. മ​റ്റു വാ​ർ​ഡു​ക​ളി​ലെ പ​രാ​തി​ക​ൾ 30, ന​വം​ബ​ർ ആ​റ് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തു​ക​ളി​ൽ പ​രി​ഗ​ണി​ക്കും. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കാം.
പ​രാ​തി​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ഞ്ജു​ള, വൈ​സ് പ്ര​സി​ഡന്‍റ് പ്ര​വീ​ണ്‍ ജി. ​പ​ണി​ക്ക​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ അ​ദാ​ല​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.