യു​വാ​വി​ന്‍റെ മ​ര​ണം ആ​ശു​പ​ത്രി​യ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂലമെന്ന്
Friday, October 22, 2021 10:36 PM IST
തു​റ​വൂ​ർ: യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണം ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്ന് ആ​രോ​പ​ണം. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പ​ള്ളി​ത്തോ​ട് ചെ​ട്ടി വേ​ലി​യ​ക​ത്ത് ത​ങ്ക​ച്ച​ന്‍റെ മ​ക​ൻ ഇ​മ്മാ​നു​വ​ൽ എ​ന്ന ഷാ​ർ​ബി(24) ന്‍റെ മ​ര​ണ​ത്തി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രേ ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 12ന് ​പു​ല​ർ​ച്ചേ പ​രി​ക്കേ​റ്റ് തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച യു​വാ​വി​ന് യ​ഥാ​വി​ധം പ​രി​ശോ​ധ​ന ന​ട​ത്താ​തെ ത​ല​യി​ലുണ്ടാ​യ മു​റി​വി​ൽ മ​രു​ന്ന് ന​ൽ​കി വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.
ടെ​റ​സി​ൽനി​ന്ന് വീ​ണെ​ന്നും പ​റ​ഞ്ഞാ​ണ് ബ​ന്ധു​ക്ക​ൾ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​തു​കേ​ട്ടാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചി​കി​ത്സ ന​ട​ത്തി​യ​ത്. ത​ല​യി​ലു​ണ്ടാ​യ മു​റി​വും പ​രി​ക്കും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​തെ ത​ല​യി​ലെ മു​റി​വി​ന്‍റെ ചു​റ്റി​നു​മു​ള്ള മു​ടി വെ​ട്ടി​മാ​റ്റി മ​രു​ന്ന് വ​ച്ചു​കെ​ട്ടി രോ​ഗി​യെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.
വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നു വീ​ണ്ടും ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് ശ​രി​യാ​യ പ​രി​ശോ​ധ​ന ന​ട​ന്ന​തും അ​തി​ൽ ത​ല​യ്ക്ക് ആ​ഴ​ത്തി​ൽ മു​റി​വ് ക​ണ്ടെ​ത്തു​ക​യും ചെ​യ്ത​ത്.
തു​ട​ർ​ന്ന് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം യു​വാ​വ് മ​രി​ച്ച​ത്. തു​റ​വൂ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
ഇ​തി​നി​ടെ യു​വാ​വി​ന്‍റെ മ​ര​ണം ത​ല​ക്കേ​റ്റ ക്ഷ​തം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ സ​ഹോ​ദ​ര​ൻ ഷാ​ർ​ബി​നാ​യി അ​ന്വേഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി നി​ര​വ​ധി​പേ​രെ കു​ത്തി​യ​തോ​ട് പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.