ച​ക്കു​ള​ത്തു​കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു
Friday, October 22, 2021 10:36 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ എ​ല്ലാ മ​ല​യാ​ള​മാ​സ​വും ആ​ദ്യ വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​വ​രാ​റു​ള്ള വി​ളി​ച്ചു​ചൊ​ല്ലി പ്രാ​ർ​ഥ​ന​യും ല​ഹ​രി​വി​രു​ദ്ധ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങും തു​ട​ര്‍​ന്നു​ള്ള എ​ഴു​ന്ന​ള്ള​ത്തും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​ ന​ട​ത്തി. തു​ട​ര്‍​ന്ന് അ​യ്യ​പ്പ​ന്‍, സു​ബ്രഹ്​മ​ണ്യ​ന്‍, യ​ക്ഷി, ന​വ​ഗ്ര​ഹ ക്ഷേ​ത്രം, വി​ഷ്ണു, ശി​വ​ന്‍ എ​ന്നീ ഉ​പ​ദേ​വാ​ല​യ​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു.
അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ം ഡോ. ​ജ​യ​കു​മാ​ര്‍- ശ​ബ​രി​ഗി​രി ഗ്രൂ​പ്പ്, സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സു​രേ​ഷ് ബാ​ബു ശ്രീ​പാ​ദം, ന​വ​ഗ്ര​ഹ ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം വി​ജ​യ ഗോ​വി​ന്ദ​ന്‍ വി​ജ​യ​ഭ​വ​ന്‍, വി​ഷ്ണു ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ബി​ന്ദു കൊ​ണ്ടോ​ടി, ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം അ​ജീ​ഷ്, വി​ദ്യ, പൂ​ജ ചെ​ങ്ങ​ന്നൂ​ര്‍ എ​ന്നി​വ​രും, യ​ക്ഷി ക്ഷേ​ത്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ദീ​പ മ​ണ്ണ​ടി​യും മു​ഖ്യ കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു. മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി, കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി, എ​ന്നി​വ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​നു അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത് ബി. ​ന​മ്പൂ​തി​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് കു​മാ​ര്‍ പി​ഷാ​ര​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.