ചി​ത്ര-​ശി​ല്പ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു
Sunday, October 24, 2021 10:34 PM IST
ആ​ല​പ്പു​ഴ:​ വേ​ൾ​ഡ് ഡ്ര​മാ​റ്റി​ക് സ്റ്റ​ഡി സെ​ന്‍റ​ർ ആ​ൻഡ് ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ലാ​സ്മേ​റ്റ്സ് എ​ന്ന പേ​രി​ൽ ചി​ത്ര-​ശി​ല്പ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ ആ​ല​പ്പു​ഴ ആ​ർ​ട്ട് ഗാ​ല​റി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം. സ​മ്മേ​ള​ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ചി​ത്ര​കാ​രന്മാ​രെ ആ​ദ​രി​ക്ക​ലും ഗു​രു​ദ​യാ​ൽ നി​ർ​വ​ഹി​ച്ചു. സ്റ്റ​ഡി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ അ​ധ്യ​ക്ഷ​ത​വഹിച്ചു. വേ​ഗ​വ​ര​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി​യ കാ​ർ​ട്ടൂ​ണി​സ്റ്റ് രാ​കേ​ഷ് അ​ൻ​സേ​ര സ്വാ​ഗ​തം ആ​ശം​സി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ബി. ​ജോ​സു​കു​ട്ടി ചി​ത്ര​കാ​രന്മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ ചി​ത്ര​കാ​ര​ൻ പി.പി. സു​മ​ന​ൻ നി​ർ​വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ചി​ത്ര​കാ​ര​ൻ ക​ള​ഭ​കേ​സ​രി വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യ​ൽ പ​ങ്കെ​ടു​ത്ത ഏ​താ​നും പേ​രു​ടെ ചി​ത്ര​ങ്ങ​ൾ ചി​ത്ര​കാ​ര​ൻ ശി​വ​ദാ​സ് വാ​സു ഡി​ജി​റ്റി​ൽ ആ​ർ​ട്ടി​ലൂ​ടെ വ​ര​ച്ചുന​ല്കി. 28-വ​രെ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കും. രാ​കേ​ഷ് അ​ൻ​സേ​ര, ബാ​ബു​ഹ​സ​ൻ, ശി​വ​ദാ​സ് വാ​സു, സ​ന്തോ​ഷ് ത​ന്പു​രു, സോം ​തോ​മ​സ്, ലാ​ൽ മാ​ട​ത്തി​ങ്ക​ൽ, അ​ജേ​ഷ് പി. ​ജോ​ർ​ജ്, ര​തീ​ഷ് സു​കു​മാ​ര​ൻ തുടങ്ങിയവരുടെ ചി​ത്ര​ങ്ങ​ളും ശി​ല്പ​ങ്ങ​ളു​മാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.