ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ്; സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് കാ​പ​ട്യ​മെ​ന്ന് ഇ.​ടി.
Sunday, October 24, 2021 10:34 PM IST
ആ​ല​പ്പു​ഴ: സ​ച്ചാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ജ​ന സം​ഖ്യാ​നു​പാ​തി​ക​മാ​യി വി​ത​ര​ണ​ചെ​യ്യ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് കാ​പ​ട്യ​മാ​ണെ​ന്നു മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി ആ​ല​പ്പു​ഴ​യി​ല്‍ പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ള്‍​ക്കു കി​ട്ടേ​ണ്ട ആ​നു​കൂ​ല്യം ഇ​ല്ലാ​താ​ക്കി​യ​ശേ​ഷമാണു സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.
കോ​ട​തി​യി​ല്‍ പോ​കാ​ന്‍ ഇ​ത്ര​യും സ​മ​യം എ​ടു​ത്ത​ത് എ​ന്തി​നെ​ന്നു സ​ര്‍​ക്കാ​രും സി​പി​എ​മ്മും മ​റു​പ​ടി ന​ല്‍​ക​ണം. മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കു ന​ല്‍​കി​യി​രു​ന്ന 80:20 അ​നു​പാ​ത​ത്തി​ല്‍ കു​റ​വു വ​രു​ത്തി​യു​ള്ള കോ​ട​തി​വി​ധി ഉ​ണ്ടാ​യ ഘ​ട്ട​ത്തി​ല്‍ ത​ന്നെ സം​വ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​മാ​ണ​ങ്ങ​ളെ ത​ക​ര്‍​ക്കു​ന്ന രീ​തി​യി​ലേ​ക്കാ​ണു സ​ര്‍​ക്കാ​രും നീ​ങ്ങി​യ​ത്. കോ​ട​തി വി​ധി പു​റ​ത്തു​വ​ന്ന ഘ​ട്ട​ത്തി​ല്‍ മു​സ്‌​ലിം​ലീ​ഗ് ഉ​ള്‍​പ്പെ​ടെ സ​ര്‍​ക്കാ​രി​നോ​ടു കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. അ​പ്പീ​ല്‍ ന​ല്‍​കേ​ണ്ട സ​മ​യ​ത്തു അ​തു​ന​ല്‍​കാ​തെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള നീ​ക്ക​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. കോ​ട​തി വി​ധി​യു​ടെ ചു​വ​ടു​പി​ടി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​വി​റ​ക്കു​ക​യും പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച ശേ​ഷം ഇ​പ്പോ​ള്‍ അ​പ്പീ​ലു​മാ​യി പോ​യ​തു സം​ശ​യ​ക​ര​മാ​ണെ​ന്നും ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പ​റ​ഞ്ഞു. മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. എ​ന്‍. ശം​സു​ദ്ദീ​ന്‍ എം​എ​ല്‍​എ, പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം​എ​ല്‍​എ, അ​ഡ്വ. പി.​എം സാ​ദി​ഖ​ലി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം ന​സീ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​ച്ച്. ബ​ഷീ​ര്‍​കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.