ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഗ്രേ​ഡ് എ​സ്ഐ മ​രി​ച്ചു
Sunday, October 24, 2021 10:36 PM IST
തു​റ​വൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ വി​ന​യ​കു​മാ​ർ (50) മ​രി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ തു​റ​വൂ​ർ ക​വ​ല​യ്ക്ക് വ​ട​ക്ക് റി​ല​യ​ൻ​സ് പ​മ്പി​നു മു​ൻ​വ​ശം ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.10ഓ ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. കു​ത്തി​യ​തോ​ടു ഭാ​ഗ​ത്തു​നി​ന്നും ചേ​ർ​ത്ത​ല​യ്ക്കു ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ നി​ന്നും താ​ഴേ​ക്കു പോ​വു​ക​യും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ക​ല്ലി​ങ്ക​ൽ അ​ടി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.
ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും, പോ​ലീ​സും ചേ​ർ​ന്ന് തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.