ഇ​മ്യൂ​ണി​റ്റി ബൂ​സ്റ്റ​ര്‍ മ​രു​ന്ന് വി​ത​ര​ണം തു​ട​ങ്ങി
Monday, October 25, 2021 9:48 PM IST
ആ​ല​പ്പു​ഴ: തൃ​ക്കു​ന്ന​പ്പു​ഴ, മു​ഹ​മ്മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ഹോ​മി​യോ​പ്പ​തി ഇ​മ്യൂ​ണി​റ്റി ബൂ​സ്റ്റ​ര്‍ മ​രു​ന്നു വി​ത​ര​ണം തു​ട​ങ്ങി. തൃ​ക്കു​ന്ന​പ്പു​ഴ പ​ല്ല​ന സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ഡി​സ്പെ​ന്‍​സ​റി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​നോ​ദ് കു​മാ​റും മു​ഹ​മ്മ ക​ല്ലാ​പ്പു​റം ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു​വും മ​രു​ന്നു വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ahims.kerala.gov.in പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ച്ച് മ​രു​ന്നു ന​ല്‍​കു​ന്ന​തി​ന് ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ഹ​മ്മ​യി​ലെ ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ടി. റെ​ജി, ന​സീ​മ, എം.​എ​സ്. ല​ത, ഡോ. ​ഉ​ഷാ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.