തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​ർ അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ം: മ​ന്ത്രി
Monday, October 25, 2021 9:48 PM IST
അ​മ്പ​ല​പ്പു​ഴ: ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​നര​ഹി​ത​മാ​യ തോ​ട്ട​പ്പ​ള്ളി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം ന​വീ​ക​രി​ച്ച് അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലാ​ക്കു​വാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നും ന​വീ​ക​ര​ണ​ത്തി​ന് 112 കോ​ടി​യു​ടെ പ​ദ്ധ​തി ത​യ​ാ​റാ​ക്കു​ന്ന​താ​യും ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​യി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
2011 ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഹാ​ർ​ബ​ർ ബേ​സി​ന​ക​ത്ത് ക്ര​മാ​തീ​ത​മാ​യി മ​ണ്ണ​ടി​ഞ്ഞു ക​യ​റു​ന്ന​തി​നാ​ൽ പൂ​ർ​ണ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൂ​നെ സെ​ൻ​ട്ര​ൽ വാ​ട്ട​ർ ആ​ന്‍​ഡ് പ​വ​ർ റി​സ​ർ​ച്ച് സ്റ്റേ​ഷ​ൻ (സി​ഡ​ബ്ല്യു​പി​ആ​ർ​എ​സ്) മു​ഖേ​ന പ​ഠ​നം ന​ട​ത്തി.
റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ക്കേ പു​ലി​മു​ട്ടി​ന്‍റെ നീ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​നു പു​റ​മെ തെ​ക്കേ പു​ലി​മു​ട്ട് 170 മീ​റ്റ​റും വ​ട​ക്കു ഭാ​ഗ​ത്ത് 436 മീ​റ്റ​റും പു​ലി​മു​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു 112 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി​വ​രു​ന്നു. ഇ​ത്ത​രം പ​ദ്ധ​തി​ക​ളു​ടെ ഫ​ല​മാ​യി ബേ​യ്സ​നി​ൽ മ​ണ്ണു ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കി ഹാ​ർ​ബ​ർ പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കും.
സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ തീ​ര​ദേ​ശ​മു​ള്ള ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​ർ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു ഉ​യ​ർ​ത്തു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ വ​ലി​യ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി മ​റു​പ​ടി​യി​ൽ തു​ട​ർ​ന്നു പ​റ​ഞ്ഞു.