സ്കൂ​ള്‍ തു​റ​ക്ക​ല്‍; മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വേ​ഗം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍
Monday, October 25, 2021 9:48 PM IST
ആ​ല​പ്പു​ഴ: ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ല്‍ ന​ട​ന്നു​വ​രു​ന്ന അ​വ​സാ​ന​ഘ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. സ്കൂ​ളു​ക​ളി​ല്‍ സു​ര​ക്ഷി​ത അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ​ ആ​ദ്യഘ​ട്ടം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ സ്‌​കൂ​ളു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്നു. കെ​ട്ടി​ടം, വാ​ഹ​ന​ങ്ങ​ള്‍, പ​രി​സ​ര ശു​ചി​ത്വം, അ​ധ്യാ​പ​ക​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും വാ​ക്സി​നേ​ഷ​ന്‍ സ്ഥി​തി തു​ട​ങ്ങി വി​വി​ധ ഘ​ട​ക​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് സാ​ഹ​ച​ര്യം സു​ര​ക്ഷി​ത​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച ശേ​ഷ​മാ​ണ് ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​ക. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ശു​ചി​ത്വ മി​ഷ​ന്‍ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. എ​ല്ലാ സ്കൂ​ള്‍ ബ​സു​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തി 29നു​ള്ളി​ല്‍ ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങ​ണം. ഉ​പ​ജി​ല്ലാ​ത​ല​ത്തി​ല്‍ സ്കൂ​ളു​ക​ളി​ല്‍നി​ന്ന് ശേ​ഖ​രി​ച്ച കു​ടി​വെ​ള്ള സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. സ്കൂ​ള്‍ തു​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ള്‍ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. അ​ഞ്ജു, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ വി. ​ആ​ര്‍. ഷൈ​ല, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.